ബോളിവുഡിൽ കഷ്ടമാണ്, പിടിച്ച് നിൽക്കാൻ കാമുകനോ പങ്കാളിയോ വേണം: അമീഷ പട്ടേൽ

അഭിറാം മനോഹർ
വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (19:15 IST)
കഹോ നാ പ്യാര്‍ ഹേ എന്ന ഒരൊറ്റ സിനിമയിലൂടെ ഹൃത്വിക് റോഷന്‍ ഇന്ത്യയാകെ തരംഗമാകുമ്പോള്‍ അതേ സിനിമയില്‍ നായികയായി ശ്രദ്ധിക്കപ്പെട്ട താരമാണ് അമീഷ പട്ടെല്‍. ആദ്യ സിനിമയിലൂടെ തന്നെ നായികപദവിയിലേക്ക് ഉയര്‍ന്നെങ്കിലും പിന്നീട് ബോളിവുഡില്‍ ഏറെക്കാലം നിറഞ്ഞുനില്‍ക്കാന്‍ അമീഷയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഗദ്ദര്‍ 2 എന്ന സിനിമയിലൂടെ ബോളിവുഡില്‍ തിരിച്ചെത്താന്‍ അമീഷയ്ക്ക് സാധിച്ചിരുന്നു.
 
 ഇപ്പോഴിതാ ബോളിവുഡില്‍ ഒറ്റയ്ക്ക് അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ബോളിവുഡില്‍ നിങ്ങള്‍ക്കൊരു കാമുകനോ ഭര്‍ത്താവോ ഇല്ലെങ്കില്‍ കരിയര്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടേണ്ടി വരും. നിങ്ങളെ പിന്തുണയ്ക്കാനും സഹായിക്കാനും ആരും കാണില്ല. പ്രത്യേകിച്ച് നിങ്ങളൊരു സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തില്‍ നിന്നാണെങ്കില്‍. ബോളിവുഡില്‍ ഒട്ടേറെ ക്യാമ്പുകളുണ്ട്. ഞാന്‍ മദ്യപിക്കാനോ പുക വലിക്കാനോ നല്ല റോളുകള്‍ക്ക് വേണ്ടി ആളുകള്‍ക്ക് പിന്നാലെ നടക്കാനോ തയ്യാറല്ല. എന്നെ തേടി വന്ന റോളുകളെല്ലാം യോഗ്യതയുള്ളത് കൊണ്ട് മാത്രം കിട്ടിയതാണ്. അതുകൊണ്ട് പലര്‍ക്കും എന്നെ ഇഷ്ടമല്ല. അമീഷ പറഞ്ഞു.
 
 നേരത്തെ ചില അഭിമുഖങ്ങളില്‍ തന്റെ വിജയത്തില്‍ കരീന കപൂര്‍, ഇഷ ഡിയോള്‍, ഹൃത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും ഇത് തനിക്ക് പല സിനിമകളൂം നഷ്ടമാകാന്‍ കാരാണമായെന്നും അമീഷ വെളിപ്പെടുത്തിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments