Publish Date: Tue, 16 Nov 2021 (10:33 IST)
Updated Date: Tue, 16 Nov 2021 (10:37 IST)
ദൃശ്യം 2 തെലുങ്ക് റീമേക്ക് ചില മാറ്റങ്ങളോടെ ആകും എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന തെലുങ്ക് പതിപ്പും മാറ്റങ്ങളില്ലാതെ തന്നെ എത്തുകയെന്ന സൂചന പുറത്തുവന്ന ട്രെയിലര്‍ നല്‍കുന്നു.വെങ്കടേഷ് ദഗുബാട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തുമ്പോള്‍ രാംബാബു ആകുന്നു.
ക്യതിക ജയകുമാറാണ് അഞ്ജുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനയും എസ്തറും സിനിമയിലുണ്ട്. നദിയ മൊയ്തു, നരേഷ്, പൂര്‍ണ, വിനയ് വര്‍മ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രമായി സമ്പത്ത് എത്തുന്നു.