Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലുങ്ക് നടിയെ ആക്രമിച്ച് മോഷണം,ശാലു ചൗരസ്യ ആശുപത്രിയില്‍, മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചു

തെലുങ്ക് നടിയെ ആക്രമിച്ച് മോഷണം,ശാലു ചൗരസ്യ ആശുപത്രിയില്‍, മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചു

കെ ആര്‍ അനൂപ്

, ചൊവ്വ, 16 നവം‌ബര്‍ 2021 (10:30 IST)
ടോളിവുഡ് നടി ശാലു ചൗരസ്യയെ ഹൈദരാബാദില്‍ അജ്ഞാതന്‍ ആക്രമിച്ച് കൊള്ളയടിച്ചു. കവര്‍ച്ച ശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവ് നടിയെ ആക്രമിക്കുകയായിരുന്നു.ബഞ്ചാര ഹില്‍സിലെ കെബിആര്‍ പാര്‍ക്കിന് സമീപം ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പാര്‍ക്കിലൂടെ നടക്കുകയായിരുന്ന താരത്തിന് നേരെയായിരുന്നു ആക്രമണം. നിസാര പരിക്കുകളേറ്റ ശാലു ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 
ശാലുവിന്റെ തലയിലും മുഖത്തും പരിക്കേറ്റു.
 
മൊബൈല്‍ ഫോണും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ശാലുവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു, എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി ബഞ്ചാര ഹില്‍സിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് പോലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ മോണ്‍സ്റ്ററില്‍ സുദേവ് നായരും, പുതിയ വിശേഷങ്ങള്‍ അറിഞ്ഞോ ?