Select Your Language

Notifications

webdunia
webdunia
webdunia
webdunia

Karuppu: കറുപ്പിൽ നായകൻ ആകേണ്ടിയിരുന്നത് വിജയ്! നടക്കാതെ പോയതിന് പിന്നിൽ...

സൂര്യയുടെ തിരുച്ചുവരവ് ആയിരിക്കും ഈ സിനിമയെന്നാണ് ആരാധകർ പറയുന്നത്.

RJ Balaji

നിഹാരിക കെ.എസ്

, വ്യാഴം, 7 ഓഗസ്റ്റ് 2025 (15:45 IST)
നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രമാണ് കറുപ്പ്. ഏറെ വർഷങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പാണ് സൂര്യയ്‌ക്കൊരു തിയേറ്റർ വിജയൻ എന്നത്. സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു. നടന്റെ പിറന്നാൾ ദിനത്തോടെ അനുബന്ധിച്ചാണ് ടീസർ ഇറക്കിയത്. ടീസറിന് വൻ സ്വീകാര്യതയായിരുന്നു. സൂര്യയുടെ തിരുച്ചുവരവ് ആയിരിക്കും ഈ സിനിമയെന്നാണ് ആരാധകർ പറയുന്നത്.
  
എന്നാൽ, സൂര്യക്കും മുന്നേ കറുപ്പിന്റെ കഥ കേട്ടത് വിജയ് ആണ്. വിജയ്‌യുടെ അവസാന ചിത്രമായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന് പകരം വിജയ് ചെയ്യാനിരുന്ന ചിത്രമായിരുന്നു കറുപ്പ്. എന്നാൽ വിജയ്‌യോട് സംവിധായകൻ ആർ ജെ ബാലാജി കഥ പറഞ്ഞെങ്കിലും ചില കാരണങ്ങളാൽ ആ ചിത്രം നടക്കാതെ പോയി. 
 
നിരാശനാകാതെ ആർ.ജെ ബാലാജി തൃഷയെ കേന്ദ്ര കഥാപാത്രമാക്കി ഈ കഥ ഒരുക്കി. തൃഷയെ നായികയാക്കി ഒരു അമ്മൻ സിനിമയായിരുന്നു ബാലാജി ലക്ഷ്യമിട്ടത്. ഇതിനിടയിലാണ് സൂര്യയുടെ പക്കലേക്ക് ഈ കഥയെത്തുന്നതും നടൻ സിനിമ ചെയ്യാമെന്ന് സമ്മതിക്കുന്നതും.
 
ടീസറിലെ സൂര്യയുടെ ഗെറ്റപ്പിനെയും ബാക് ഗ്രൗണ്ട് സ്കോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവന്തികയെ ശാരീരികമായി ചൂഷണം ചെയ്തു എന്ന് കരുതുന്നില്ല'; 10 വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞ് തമന്ന