'നിനക്ക് പെങ്ങളെ കെട്ടിച്ചുവിടണ്ട, വീട് വെക്കണ്ട, എനിക്ക് അങ്ങനല്ലായിരുന്നു'; വാപ്പച്ചി പറഞ്ഞതിനെ കുറിച്ച് ദുൽഖർ

നിഹാരിക കെ.എസ്
വെള്ളി, 14 നവം‌ബര്‍ 2025 (10:18 IST)
ദുൽഖർ സൽമാന്റെ സ്ക്രിപ്റ്റ് സെലക്ഷൻ അതിമനോഹരമാണ്. വളരെ ചുരുക്കം സിനിമകൾ മാത്രമേ ഫ്ലോപ്പ് ആയിട്ടുള്ളു. സാമ്പത്തിക പ്രശ്നം മൂലം മികച്ചതല്ലാത്ത തിരക്കഥകൾ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇതിനെ കുറിച്ച് ഒരിക്കൽ മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദുൽഖർ സൽമാൻ.
 
പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നതെന്ന ബോധ്യം തനിക്കുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. തനിക്ക് തീരുമാനങ്ങളെടുക്കാന്‍ ധൈര്യം നല്‍കുന്നത് മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിത്വമാണെന്നും താരം പറയുന്നു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മമ്മൂട്ടി തന്റെ പ്രിവിലേജിനെക്കുറിച്ച് പറഞ്ഞ് കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.
 
'എന്റെ വാപ്പിച്ചിയും ഉമ്മയും നല്‍കിയിരിക്കുന്ന സുരക്ഷിത്വതവും ആ പശ്ചാത്തലവും കാരണം എനിക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. എപ്പോഴും നല്ല സിനിമകള്‍ ചെയ്യാനുള്ള ധൈര്യമുണ്ട്. വാപ്പച്ചി എപ്പോഴും എന്നെ കളിയാക്കും. നിനക്ക് പെങ്ങളുടെ കല്യാണത്തിനോ വീടു വെക്കാനോ പണമുണ്ടാക്കേണ്ടതില്ല. എനിക്ക് അതൊക്കെ ഉണ്ടായിരുന്നു. അതിനാല്‍ ചില മോശം സിനിമകളൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിനക്ക് ആ എക്‌സ്‌ക്യൂസ് പറയാനില്ല എന്ന്.
 
സത്യമാണത്. എനിക്ക് അത്തരം എക്‌സ്‌ക്യൂസുകളൊന്നും പറയാനില്ല. മോശം സിനിമ ചെയ്താല്‍ എന്ത് ന്യായീകരണം പറയും? പ്രേക്ഷകരെ സംബന്ധിച്ച് ഞാന്‍ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നത്. നല്ല സിനിമകളെ പിന്തുടര്‍ന്നാല്‍ നല്ല സിനിമ നമ്മളെ തേടി വരാന്‍ തുടങ്ങും. എന്റെ യാത്ര എനിക്ക് ഒരുപാടിഷ്ടമാണ്. അനുഗ്രഹീതനായിട്ടാണ് തോന്നുന്നത്. ഒരു സിനിമ തമിഴിലാണെങ്കില്‍ അടുത്തത് തെലുങ്കിലാകും. അടുത്തത് മലയാളത്തിലാകും.
 
അതിനാല്‍ എന്റെ ജീവിതം അത്രയും റിച്ച് ആയിരിക്കും. വളരെ വ്യത്യസ്തമായിരിക്കും. വ്യത്യസ്തമായ സംസ്‌കാരങ്ങളും ഭക്ഷണവുമെല്ലാം അനുഭവച്ചറിയാനാകും. അഭിനേതാക്കളെപ്പോലെ യാത്ര ചെയ്യാന്‍ സാധിക്കുന്നവര്‍ വേറെയുണ്ടാകില്ല. ഞാന്‍ ഇന്ത്യയുടെ നാല് ഭാഗത്തും പോയിട്ടുണ്ട്. നാഗാലാന്റില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഗുജറാത്തില്‍ ഷൂട്ട് ചെയ്ത് വരികയാണ്. കാശ്മീരിലും രാമേശ്വരത്തിലും പോയിട്ടുണ്ട്. എല്ലാത്തിനും കാരണം സിനിമയാണ്', ദുൽഖർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

Bihar Election Results 2025 Live Updates: അത്ഭുതങ്ങളില്ല, നിതീഷ് തുടരും; ഇന്ത്യ മുന്നണിയെ പിന്നിലാക്കി എന്‍ഡിഎ കുതിപ്പ്

വെട്ടുകാട് തിരുനാള്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments