Kaantha: റെട്രോ വൈബിൽ ദുൽഖർ സൽമാൻ; കാന്ത തിയേറ്ററിലേക്ക്
ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബാട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ദുൽഖർ സൽമാന്റേതായി സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്ത. ഇന്ന് റിലീസ് ചെയ്ത സിനിമയിൽ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബാട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
റിലീസിന് മുന്നോടിയായി ചെന്നൈയില്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തിയിരുന്നു. ദുൽഖറിന്റെ ഗംഭീര പെർഫോമൻസിനെ പ്രശംസിച്ചാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്. ദുൽഖർ റെട്രോ വൈബില്‍ എത്തുന്ന ചിത്രം 1950 കാലഘട്ടത്തിലെ മദ്രാസിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ പകുതി ഈഗോ ക്ലാഷ് കൊണ്ട് നിറഞ്ഞിരിക്കുന്നു, അതേസമയം രണ്ടാം പകുതി രസകരമായ ഒരു ഇൻവെസ്റ്റിഗേറ്റ് ത്രില്ലറായി പോകുന്നു. ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്നാണ് പലരും വിളിക്കുന്നത്.
1950കളിലെ ഒരു സൂപ്പര്‍ സ്റ്റാറിനെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രം ഗംഭീര ഡ്രാമയാണ് സമ്മാനിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല കുറിച്ചിരിക്കുന്നു. ദുല്‍ഖറിന്‍റെയും സമുദ്രക്കനിയുടെയും ഈഗോ ക്ലാഷ് ആണ് ചിത്രത്തിന്‍റെ കേന്ദ്ര സ്ഥാനത്ത്. ഒരു നടനെന്ന നിലയില്‍ ദുല്‍ഖറിന്‍റേ റേഞ്ച് വെളിവാക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ്‍യുടെ പശ്ചാത്തല സംഗീതത്തെയും പ്രസ്തുത പോസ്റ്റില്‍ പ്രശംസിച്ചിട്ടുണ്ട്.