Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിലര്‍ എന്നെക്കുറിച്ച് മോശമായി എഴുതി, അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞു: ദുല്‍ഖര്‍ സല്‍മാന്‍

എന്നെ കുറിച്ച് ഒരുപാട് മോശം അഭിപ്രായങ്ങള്‍ തുടക്ക കാലത്ത് വായിക്കേണ്ടി വന്നിട്ടുണ്ട്

Dulquer Salmaan career
, വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (10:53 IST)
ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം 'ചുപ്; റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്' റിലീസിന് തയ്യാറെടുക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കിടെ പോരാടി വളരാന്‍ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് ഈ ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ചുപ് സിനിമയിലെ നായകനെ പോലെ താനും കുറേ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ കഴിഞ്ഞ കാലത്തെ കുറിച്ച് തുറന്നുപറഞ്ഞത്. 
 
എന്നെ കുറിച്ച് ഒരുപാട് മോശം അഭിപ്രായങ്ങള്‍ തുടക്ക കാലത്ത് വായിക്കേണ്ടി വന്നിട്ടുണ്ട്. ചില ആളുകള്‍ എന്നെക്കുറിച്ച് വളരെ മോശമായി എഴുതി. ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും ഞാന്‍ അതിന് കൊള്ളാത്തവനാണെന്നും മറ്റും പലരും പറഞ്ഞു. അതെല്ലാം വളരെ രൂക്ഷമായി തോന്നിയിട്ടുണ്ട്- ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങളുടെ സ്വന്തം മാജിക്കില്‍ വിശ്വസിക്കുക', ആരാധകര്‍ക്ക് പ്രചോദനമായി മഞ്ജു പിള്ളയുടെ വാക്കുകള്‍