Webdunia - Bharat's app for daily news and videos

Install App

Dulquer Salmaan: 'നീ എന്നെ കാണുന്നില്ലേ? ഞാന്‍ ഒരു പ്രൊഡ്യൂസറല്ലേ'; ലോകഃയിലേക്ക് ദുല്‍ഖര്‍ എത്തിയത് (വീഡിയോ)

ലോകഃയിലേക്ക് തന്നെ കൊണ്ടുവന്നതിനു നിമിഷ് രവിക്ക് ദുല്‍ഖര്‍ നന്ദി പറഞ്ഞു

രേണുക വേണു
വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (11:13 IST)
Dulquer Salmaan

Dulquer Salmaan: ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' ബോക്‌സ്ഓഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്തു ഏഴ് ദിവസം കൊണ്ട് ചിത്രം 100 കോടി കടമ്പ കടന്നു. ലോകഃയിലേക്ക് താന്‍ എത്തിയത് ഛായാഗ്രഹകന്‍ നിമിഷ് രവി വഴിയാണെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തി. ഹൈദരബാദില്‍ ലോകഃ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ലോകഃയിലേക്ക് തന്നെ കൊണ്ടുവന്നതിനു നിമിഷ് രവിക്ക് ദുല്‍ഖര്‍ നന്ദി പറഞ്ഞു. കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് നിമിഷ് ലോകഃയെ കുറിച്ച് തന്നോടു സംസാരിച്ചതെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. 
 
' കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഒരു പ്രൊജക്ട് ഉണ്ടെന്ന് നിമിഷ് എന്നോടു പറഞ്ഞു. ഞങ്ങള്‍ കുറേ നിര്‍മാതാക്കളുടെ അടുത്തുപോയി. പക്ഷേ അവര്‍ക്കൊന്നും ഇത് മനസിലാകുന്നില്ല. 'നീ എന്നെ കാണുന്നില്ലേ? ഞാനൊരു നിര്‍മാതാവ് അല്ലേ? ഞാന്‍ ഒരു നടന്‍ മാത്രമാണെന്നാണോ?' എന്നൊക്കെയാണ് അപ്പോള്‍ എന്റെ മനസില്‍. അങ്ങനെയാണ് ലോകഃയെ കുറിച്ച് നിമിഷ് സംസാരിക്കുന്നത്. ലോകഃയുടെ ഐഡിയ ഞാന്‍ കേട്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എങ്ങനെ ചെയ്യണം എന്ന് എനിക്കറിയില്ല, പക്ഷേ നമ്മള്‍ ഇത് ചെയ്യാന്‍ പോകുന്നു എന്ന മനോഭാവമായിരുന്നു,' ദുല്‍ഖര്‍ പറഞ്ഞു. 
കുറുപ്പ്, കിങ് ഓഫ് കൊത്ത പോലെയുള്ള വേഫറര്‍ സിനിമകളുടെ അത്ര തന്നെ ബജറ്റാണ് ലോകഃയ്ക്കായി ചെലവഴിച്ചിരിക്കുന്നത്. ലോകഃയ്ക്കായി ചെലവഴിച്ച ഒരു രൂപ പോലും വെറുതെയായിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'എടോ വിജയാ' എന്നുവിളിച്ചിരുന്നതാ, ഇപ്പോള്‍ 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി'യായി; രാഹുല്‍ മാങ്കൂട്ടത്തിലിനു ട്രോള്‍

മില്‍മ പാല്‍ വില ഉടന്‍ വര്‍ധിപ്പിക്കില്ല: കേരള പാല്‍ വില പരിഷ്‌കരണം മാറ്റിവച്ചു

കന്യാസ്ത്രീയെ കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മാനസിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആത്മഹത്യാക്കുറിപ്പ്

പ്ലാസ്റ്റിക് കസേരകള്‍ക്ക് പിന്നില്‍ ദ്വാരം ഉള്ളത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; 20കാരന് 63 വര്‍ഷം കഠിനതടവും 55000 രൂപ പിഴയും

അടുത്ത ലേഖനം
Show comments