Lokah Surprises: ഒടുവില്‍ 'ലോകഃ'യിലെ സര്‍പ്രൈസ് വെളിപ്പെടുത്തി ദുല്‍ഖര്‍; രണ്ടാം ഭാഗം ചാത്തന്‍?
'ലോകഃ'യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം അബുദാബിയിലെ 369 സിനിമാസില്‍ ഒത്തുകൂടി
Dulquer Salmaan and Tovino Thomas
Lokah Surprises: 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' വമ്പന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഫാന്റസി ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒന്നിലേറെ സര്‍പ്രൈസ് കാമിയോ കഥാപാത്രങ്ങളുണ്ട്. ഒടുവില്‍ അതും വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനിയും.
'ലോകഃ'യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം അബുദാബിയിലെ 369 സിനിമാസില്‍ ഒത്തുകൂടി. ദുല്‍ഖര്‍ സല്‍മാനെയും ടൊവിനോ തോമസിനെയും ഈ ചിത്രങ്ങളില്‍ കാണാം. ലോകഃയിലെ സര്‍പ്രൈസുകള്‍ എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖറും ടൊവിനോയും കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'ചന്ദ്ര'യില്‍ ഇരുവരും കാമിയോ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
നാല് ചാപ്റ്ററുകളാണ് 'ലോകഃ' യൂണിവേഴ്‌സില്‍ ഉള്ളത്. മൂന്ന് ചാപ്റ്ററുകള്‍ കൂടി ഇനി വരാനിരിക്കുന്നു. അടുത്ത ചാപ്റ്ററില്‍ ടൊവിനോ ആയിരിക്കും കേന്ദ്ര കഥാപാത്രമാകുകയെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടാകും.