ദുൽഖർ ഇല്ലായിരുന്നുവെങ്കിൽ 'ലോക' ഇത്രയും വലിയ സ്കെയിലിൽ ചെയ്യാൻ കഴിയില്ലായിരുന്നുവെന്ന് നിമിഷ് രവി. ദുൽഖറാണ് ഈ സിനിമയുടെ നട്ടെല്ലെന്നും കഥയിൽ മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും നിമിഷ് പറഞ്ഞു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാമറാമാൻ നിമിഷ് രവി ഇക്കാര്യം പറഞ്ഞത്.
'ദുൽഖറിന്റെ അടുത്ത് ഈ കഥയുടെ ഐഡിയ പോയി പറയാൻ എനിക്ക് പേടിയായിരുന്നു…ദുൽഖർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇത്രയും വലിയ സ്കെയിലിൽ ചെയ്യാൻ കഴിയില്ലായിരുന്നു. അദ്ദേഹമാണ് ഈ സിനിമയുടെ നട്ടെല്ല്, അന്ന് ഈ സിനിമയുടെ കാസ്റ്റ് ഒന്നും തീരുമാനിച്ചിരുന്നില്ല. കഥയിൽ മാത്രമാണ് ദുൽഖർ വിശ്വസിച്ചത്, വേറൊരു പ്രൊഡ്യൂസറും അങ്ങനെ ചെയ്യില്ല', നിമിഷ് പറഞ്ഞു.
അതേസമയം, മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ട്രീറ്റാണ് ഡൊമിനിക് അരുണിന്റെ ലോക പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോൺസ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്.