പറവയ്ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യുന്ന 'ഓതിരം കടകം' തുടങ്ങുകയാണ്. ദുല്‍ഖര്‍ നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കും. നിലവില്‍ കാസ്റ്റിംഗ് ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയിലേക്ക് നടിമാരെ തേടുന്നു എന്ന് സൗബിന്‍. ശാസ്ത്രീയ നൃത്ത കലകളിലോ ആയോധനകലകളിലോ പ്രാവീണ്യം ഉള്ളവര്‍ക്ക് മാത്രം പരിഗണന.
'ഈ രസകരമായ സിനിമയ്ക്ക് നിങ്ങള്‍ തികച്ചും അനുയോജ്യനാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങളുടെ റെസ്യൂം
[email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കുക'-ഓതിരം കടകം ടീം കുറിച്ചു.
2021 ജൂലൈ 28-നാണ് സൗബിന്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത്.