Lokah Chapter 1 Chandra: 'ചന്ദ്രയാകാന്‍ കല്യാണി മതി'; സജസ്റ്റ് ചെയ്തത് ദുല്‍ഖര്‍
ഒരുപാട് ഓപ്ഷന്‍സിലൂടെ കടന്നു പോയതിന് ശേഷമാണ് കല്യാണിയിലേക്ക് എത്തിയതെന്ന് ഡൊമിനിക് പറഞ്ഞു
Kalyani Priyadarshan: ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോകഃ ചാപ്റ്റര്‍ 1ചന്ദ്ര' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചാപ്റ്റര്‍ ഒന്നിലെ ചന്ദ്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്. കല്യാണിയെ ഈ റോളിലേക്ക് നിര്‍ദേശിച്ചത് നിര്‍മാതാവ് കൂടിയായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞു.
ഒരുപാട് ഓപ്ഷന്‍സിലൂടെ കടന്നു പോയതിന് ശേഷമാണ് കല്യാണിയിലേക്ക് എത്തിയതെന്ന് ഡൊമിനിക് പറഞ്ഞു. പല അഭിനേതാക്കളുടെ കൂട്ടത്തില്‍ കല്യാണിയേയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം തന്നെ കല്യാണിക്ക് ഈ കഥാപാത്രത്തെ ചെയ്യാന്‍ പറ്റുമെന്ന് ഒരു തോന്നലുണ്ടായിരുന്നുവെന്നും ഡൊമനിക് പറഞ്ഞു. ദുല്‍ഖറാണ് ആദ്യം കല്യാണിയെ ഈ റോളിലേക്ക് തന്നോട് സജസ്റ്റ് ചെയ്തതെന്നും ഡൊമനിക് കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ഹീറോയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്ന ചന്ദ്ര. ഈ സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവ് ഫാക്ടറും കല്യാണിയാണ്. സിനിമയിലുടനീളം കല്യാണിയുടെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് ഒരു എക്‌സ് ഫാക്ടറായി നില്‍ക്കുന്നുണ്ട്. നാല് ചാപ്റ്ററുകളുള്ള യൂണിവേഴ്സാണ് ലോകഃ. അതിലെ ആദ്യ ചാപ്റ്ററില്‍ കല്യാണിക്ക് മുഴുനീള വേഷമുണ്ട്. അടുത്ത ചാപ്റ്ററുകളിലും കല്യാണിയുടെ ചന്ദ്ര എന്ന കഥാപാത്രം ഉണ്ടാകുമെന്നാണ് വിവരം. ഫൈറ്റ് സീനുകളിലെല്ലാം അസാധ്യ മെയ് വഴക്കത്തോടെ തിളങ്ങാന്‍ കല്യാണിക്കു സാധിച്ചെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.