Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ പടം,നായകനും നിര്‍മ്മാതാവും നടന്‍ തന്നെ !

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ പടം,നായകനും നിര്‍മ്മാതാവും നടന്‍ തന്നെ !

കെ ആര്‍ അനൂപ്

, ബുധന്‍, 22 ജൂണ്‍ 2022 (11:22 IST)
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്. 
 
ദുല്‍ഖറിനൊപ്പം വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രീകരണം അടുത്ത മാസം മുതല്‍ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്.വേഫെറര്‍ ഫില്‍ംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നതും.
 
അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.
 
സൗബിനും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒരുമിക്കുകയാണ്.'പറവ'ക്ക് ശേഷം ഈ ടീമിന്റെ പുതിയ ചിത്രം ഒരുങ്ങുകയാണ്.'ഓതിരം കടകം' എന്ന് പേരിട്ടിരിക്കുന്ന സിനിമയും വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബു ആന്റണിയുടെ ഇടി പടം,മയക്കുമരുന്ന് മാഫിയയുടെ കഥ,പവര്‍ സ്റ്റാര്‍ ട്രെയിലര്‍ വരുന്നു