Dulquer Salman: 'റാണ എനിക്ക് അനിയനാണ്, എട്ടിൽ പഠിക്കുമ്പോൾ തുടങ്ങിയ കൂട്ടാണ്': ദുൽഖർ സൽമാൻ

നടൻമാരായ ദുൽഖർ സൽമാനും റാണ ദ​ഗുബതിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നിഹാരിക കെ.എസ്
തിങ്കള്‍, 10 നവം‌ബര്‍ 2025 (11:30 IST)
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാന്ത. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് കാന്ത ടീം ഇപ്പോൾ. നവംബർ 14 നാണ് ചിത്രം റിലീസിനെത്തുക. നടൻമാരായ ദുൽഖർ സൽമാനും റാണ ദ​ഗുബതിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 
 
മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമുള്ള രണ്ട് പ്രൊഡ്യൂസേഴ്സിന്റെ ഒന്നിച്ചുള്ള ഒരു എഫേർട്ട് ആണ് കാന്തയെന്ന് പറയുകയാണ് ദുൽഖർ. കാന്തയുടെ ദുബായിലെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദുൽഖർ. 
 
'എട്ടാം ക്ലാസോ ഒൻപതാം ക്ലാസോ മുതലുള്ള എന്റെ സുഹൃത്താണ് റാണ. എന്നെക്കാളും മുൻപേ സിനിമയിൽ വന്നൊരാളാണ്. പക്ഷേ എന്റെ ഇളയതാണ്. എന്റെ അനിയൻ എന്നൊക്കെ പറയാൻ പറ്റുമായിരിക്കും, പക്ഷേ അദ്ദേഹത്തിന്റെ പൊക്കവും രൂപവുമൊക്കെ വച്ച് കണ്ടാൽ അങ്ങനെ പറയില്ല.
 
എന്നേക്കാൾ മുൻപ് സിനിമയിൽ വന്നയാളാണ്. എനിക്ക് മുൻപേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലൊക്കെ വർക്ക് ചെയ്ത ആളാണ്. ഈ സിനിമ എനിക്ക് തന്നതും റാണയാണ്. 2019 ൽ മച്ചാ ഞാനൊരു കഥ കേട്ടു, നിനക്കിത് ഇഷ്ടപ്പെടുമായിരിക്കും, ഒരു സ്പെഷ്യൽ കഥയാണ് എന്നൊക്കെ റാണ എന്നെ വിളിച്ചു പറഞ്ഞു. സെൽവമണി ഒരു പുതിയ സംവിധായകനാണെങ്കിലും അദ്ദേഹത്തിൽ ഒരു സ്പെഷ്യൽ സംഭവം ഉണ്ട്, അതുകൊണ്ട് നീ ഒന്ന് കേട്ട് നോക്കൂ എന്നും റാണ എന്നോട് പറഞ്ഞു.
 
പിന്നീട് എപ്പോഴോ രണ്ട് മൂന്ന് കൊല്ലം മുൻപ് ഞങ്ങൾ ഒന്നിച്ച് ഇത് നിർമിക്കാമെന്ന് തീരുമാനിച്ചു. ഈ സിനിമ ശരിക്കും മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമുള്ള രണ്ട് പ്രൊഡ്യൂസേഴ്സിന്റെ ഒന്നിച്ചുള്ള ഒരു എഫേർട്ട് ആണ്. പക്ഷേ ഞങ്ങൾ ഞങ്ങളുടെ ഭാഷ വിട്ട് ഒരു തമിഴ് സിനിമ നിർമിക്കാനാണ് തീരുമാനിച്ചത്.
 
നിങ്ങളെല്ലാവരും ഈ സിനിമ കാണണം. കണ്ട് കഴിഞ്ഞിട്ട് നിങ്ങൾ അഭിപ്രായം പറഞ്ഞോളൂ, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല, ഇനി ചിലപ്പോൾ ഭാവിയിൽ ഉണ്ടാവുകയുമില്ല. ഇങ്ങനെയൊരു അവസരവും എനിക്ക് പെർഫോം ചെയ്യാനും ഒരുപാട് സ്കോപ്പ് ഉള്ള സിനിമ കൂടിയായിരുന്നു ഇത്".- ദുൽഖർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്റെ താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാക്കിയെന്ന് ട്രംപ്

Gold Price Today: 'കൂടാന്‍ വേണ്ടി കുറഞ്ഞതാ'; ഇന്നത്തെ സ്വര്‍ണവില ഞെട്ടിക്കും !

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിക്ക് മുന്നില്‍ ഹാജരാവാന്‍ സാവകാശം തേടി എന്‍ വാസു

ഇന്നും മഴ കനക്കും; തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മുന്നറിയിപ്പ്

അദ്വാനിയുടെ രഥയാത്രയെ ന്യായീകരിച്ച് ശശിതരൂര്‍: തരൂര്‍ പറയുന്നത് സ്വന്തം അഭിപ്രായമാണെന്ന് കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments