Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുൽഖർ-പൃഥ്വിരാജ് ആരാധകർക്ക് ഇതെന്തുപറ്റി?

Dulquer Salman

നിഹാരിക കെ.എസ്

, വ്യാഴം, 23 ഒക്‌ടോബര്‍ 2025 (09:30 IST)
താരങ്ങളുടെ ആരാധകർ തമ്മിലുള്ള ക്ലാഷുകൾ സിനിമയിൽ സജീവമാണ്. ചിലതെല്ലാം അതിരുകടക്കാറുണ്ട്. താരങ്ങളുടെ ആരാധകർ തമ്മിൽ കലഹവും തമ്മിലടിയുമൊക്കെയാണെങ്കിലും താരങ്ങളെ ഇതൊന്നും ബാധിക്കാറില്ല. അക്കാര്യത്തിൽ സിനിമാ ഇൻഡസ്ട്രിയിലെ യുവതാരങ്ങൾക്ക് മമ്മൂട്ടി-മോഹൻലാൽ എന്നിവർ തമ്മിലുള്ള സൗഹൃദമാണ്. 
 
എന്നാൽ ഇപ്പോഴിതാ മലയാള സിനിമയിലെ രണ്ട് താരങ്ങളുടെ ആരാധകർ തമ്മിലൊരു പോര് ഉടലെടുത്തിരിക്കുകയാണ്. പൃഥ്വിരാജിന്റേയും ദുൽഖർ സൽമാന്റേയും ആരാധകർ തമ്മിലാണ് കലഹം ആരംഭിച്ചിരിക്കുന്നത്. ഇരുവരുടെയുംആരാധകർ സോഷ്യൽ മീഡിയയിൽ പോര് നടത്തുകയാണ്. ആരാണ് കൂടുതൽ വലിയ താരമെന്നും മികച്ച നടനെന്നുമാണ് ആരാധകർക്കിടയിൽ നടക്കുന്ന വാദപ്രതിവാദം.
 
പൃഥ്വിരാജും ദുൽഖറും മലയാളത്തിന് പുറത്തും സാന്നിധ്യം അറിയിച്ച നടന്മാരാണ്. അഭിനയത്തിന് പുറമെ നിർമാണത്തിലും വിതരണത്തിലുമെല്ലാം ശക്തമായ സാന്നിധ്യമാണ്. രണ്ടു പേരും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയവരുമാണ്. പൃഥ്വിയുടെ പുതിയ ചിത്രം ഖലീഫയും ദുൽഖറിന്റെ പുതിയ ചിത്രം അയാം ഗെയിമും റിലീസിന് തയ്യാറെടുക്കവെയാണ് ഈ പോര്.
 
പൃഥ്വിയേക്കാൾ വലിയ താരം ദുൽഖർ ആണെന്നാണ് അദ്ദേഹത്തിന്റെ തമിഴ്-തെലുങ്ക് വിജയങ്ങൾ ചൂണ്ടിക്കാണിച്ച് ദുൽഖർ ആരാധകർ പറയുന്നത്. എന്നാൽ ദുൽഖറിനേക്കാൾ മുമ്പ് പാൻ ഇന്ത്യൻ ആയതാണ് പൃഥ്വിയെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നു. ദുൽഖറിന് ഇന്ന് വലിയ മാർക്കറ്റുണ്ടാകാം, പക്ഷെ മലയാള സിനിമയെ പാൻ ഇന്ത്യനാക്കാൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങളുടെ ഫലമാണതെന്ന് ചിലർ പറയുന്നു. 
 
അഭിനയത്തിൽ പൃഥ്വിയുടെ അടുത്തെങ്ങും ദുൽഖർ എത്തില്ലെന്നും നായകനായും വില്ലനായുമെല്ലാം പൃഥ്വിരാജ് കയ്യടി നേടിയിട്ടുണ്ടെന്നും അതിന് പുറമെ മികച്ച സംവിധായകനാണെന്നും അദ്ദേഹത്തിന്റെ ആരാധകർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിന് ലഭിച്ചത് വൻ സ്വീകരണം, രണ്ടും കൽപ്പിച്ച് ദിലീപും!