Lucky Bhaskar: ദുൽഖർ എങ്ങോട്ടും പോയിട്ടില്ല, ലക്കി ഭാസ്കർ അഡ്വാൻസ് ബുക്കിംഗിന് ഗംഭീര പ്രതികരണം

അഭിറാം മനോഹർ
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (08:33 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് സിനിമയായ ലക്കി ഭാസ്‌കറിന്റെ അഡ്വാന്‍സ് ബുക്കിംഗിന് ഗംഭീര പ്രതികരണം. കേരളത്തിനകത്തും പുറത്തും വിദേശത്തുമെല്ലാം മികച്ച ബുക്കിങ്ങാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 30 വൈകുന്നേരം 6 മണി മുതല്‍ നൂറിലധികം പ്രീമിയര്‍ ഷോകളാണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഈ പ്രീമിയര്‍ ഷോകള്‍ക്കും മികച്ച ബുക്കിങ്ങാണുള്ളത്.
 
ഒക്ടോബര്‍ 31നാണ് സിനിമ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ഒരു കോടിയ്ക്ക് മുകളിലാണ് സിനിമയുടെ പ്രീ സെയില്‍ പ്രതീക്ഷിക്കുന്നത്. വെങ്കി ആറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലും ഗള്‍ഫിലും വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. പിരീഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന സിനിമ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാകുമെന്ന സൂചനയാണ് നിലവിലെ ട്രെന്‍ഡ് കാണിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

ഇന്ത്യ മഹത്തായ രാജ്യം, നയിക്കുന്നത് അടുത്ത സുഹൃത്ത്, മോദിയെ പേരെടുത്ത് പറയാതെ പുകഴ്ത്തി ട്രംപ്

അടുത്ത ലേഖനം
Show comments