Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചുംബന രംഗത്തിന്റെ പേരില്‍ ദുര്‍ഗ കൃഷ്ണ ഇപ്പോഴും വേട്ടയാടപ്പെടുകയാണ്';ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടിയെന്ന് സംവിധായകന്‍ ബിലഹരി രാജ്

'ചുംബന രംഗത്തിന്റെ പേരില്‍ ദുര്‍ഗ കൃഷ്ണ ഇപ്പോഴും വേട്ടയാടപ്പെടുകയാണ്';ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടിയെന്ന് സംവിധായകന്‍ ബിലഹരി രാജ്

കെ ആര്‍ അനൂപ്

, ശനി, 9 ജൂലൈ 2022 (10:16 IST)
അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം 'കുടുക്ക് 2025' ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നായികയായ ദുര്‍ഗ കൃഷ്ണയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള കമന്റുകള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ ബിലഹരി.ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയില്‍ ചെയ്ത ചുംബന രംഗത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ് . ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടിയെന്ന് അദ്ദേഹം കുറിക്കുന്നു.
 
ബിലഹരിയുടെ വാക്കുകള്‍
 
ആദ്യമേ പറയാം ഇതൊരു വിവാദ പ്രൊമോഷനായി കണ്ടന്റ് ഉണ്ടാക്കലോ മാങ്ങാത്തൊലിയോ ഒന്നും അല്ല  ഞങ്ങളുടെ അഭിനേത്രി ദുര്‍ഗ കൃഷ്ണയുമായി അല്പം മുമ്പ് സംസാരിച്ചപ്പോള്‍ ഉണ്ടായ being ashamed എന്ന ഉള്ളിലെ വ്രണപ്പാട് കൊണ്ട് പറയുന്നതാണ് .. കാരണം താഴെയുള്ള കമന്റ്‌സ് പറയും .. ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയില്‍ ചെയ്ത ചുംബന രംഗത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ് . ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടി . എത്ര മനുഷ്യര്‍ പ്രതികരിച്ചാലും ഇത്തരം അഴുകിയ പുളിച്ചു തികട്ടലുകള്‍ തുടരുമെന്നറിയാം , പക്ഷെ ഇത് പറയുന്നത് atleast ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ കൂടെ നിക്കുകയെങ്കിലും ചെയ്തു എന്ന മനസ്സമാധാനത്തിനു വേണ്ടിയാണ് . ഇത്രയധികം സൈബര്‍ പോലീസിംഗ് ശക്തമാവുമ്പോഴും ഒരു ഭയമില്ലാതെ ഇങ്ങനെ ഓണ്‍ലൈന്‍ തെരുവുകളില്‍ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിന്റെ ഭര്‍ത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാന്‍ ഇവനൊക്കെ ആരാണ് സത്യത്തില്‍ .. ഈ അഭിനയിക്കുന്നവര്‍ ഒക്കെ റോബോട്ടുകള്‍ അല്ല . ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റില്‍ നൂറായിരം മനസികാവസ്ഥയോടെ ഒരു കൂട്ടം മനുഷ്യര്‍ക്ക് മുമ്പിലാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഏതു സീനും അഭിനയിക്കുന്നത് .. ആ സമയം കുടുംബത്തിനെ തെറി വിളിച്ച് , ഭര്‍ത്താവിന്റെ നാണത്തിനു വിലയിട്ട് , ആ പെണ്‍കുട്ടിയുടെ അഭിനയ ജീവിതം പറഞ്ഞു പറഞ്ഞു അവസാനിപ്പിക്കാന്‍ ശ്രമിച്ചൊടുവില്‍ ശുക്ലം കളയുന്ന പോല്‍ സുഖം കിട്ടുന്ന ഈ വക ടീമുകളോട് പച്ച മലയാളത്തില്‍ പറയാന്‍ കഴിയുന്നത് ' നിന്റെയൊക്കെ ചിലവില്‍ അല്ലെടാ ഞങ്ങളൊക്കെ ജീവിക്കുന്നത് , എന്റെ സ്വകാര്യതയില്‍ എന്റെ അമ്മയ്‌ക്കോ , ഭാര്യക്കോ , ഭര്‍ത്താവിനോ , അച്ഛനോ , കുഞ്ഞിനോ ആര്‍ക്കും സ്പേസ് ഇല്ല , അതെന്റെ മാത്രമിടമാണ് .. അവിടെ പ്രസക്തം എന്റെ / ആ നടിയുടെ തീരുമാനങ്ങള്‍ ആണ് .. നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിര്‍ത്താനും ഞങ്ങള്‍ക്ക് മനസ്സില്ല .. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന് ' .. ആ തല്ക്കാലം ഇത്രേ ഒള്ളൂ .. ഇതിനെ സിനിമ ആയി കൂട്ടിക്കെട്ടണ്ട , അങ്ങനെ ഒരു പ്രമോഷനും ഷെയറും ഈ പോസ്റ്റിനു ആവശ്യമില്ല .. കാര്യം മാത്രമാണ് പ്രസക്തം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പവര്‍ സ്റ്റാര്‍' ട്രെയിലറില്‍ നിര്‍മാതാവിന്റെ പേരില്ല ! ഡിയോപിയെ പിടിച്ച് വില്ലനാക്കി,ട്രെയിലറിനും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു