Select Your Language

Notifications

webdunia
webdunia
webdunia
Monday, 21 April 2025
webdunia

മലയാളം വാക്കുകള്‍ തലതിരിച്ചിട്ട് ഡയലോഗ് ഉണ്ടാക്കി, കേള്‍ക്കുന്നവരെല്ലാം പൊട്ടിച്ചിരിച്ചു; ആ ദിലീപ് സിനിമ സൂപ്പര്‍ഹിറ്റ്

Parakkum Thalika
, ബുധന്‍, 30 ജൂണ്‍ 2021 (20:17 IST)
കോമഡി സിനിമകളിലൂടെയാണ് ദിലീപ് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം ഉറപ്പാക്കിയത്. സിഐഡി മൂസയും ഈ പറക്കും തളികയും മലയാളികള്‍ മതിമറന്നു ചിരിച്ച ദിലീപ് ചിത്രങ്ങളാണ്. ഇതില്‍ പറക്കും തളികയില്‍ മലയാളം വാക്കുകള്‍ തലതിരിച്ചിട്ട് ഡയലോഗുകള്‍ ഉണ്ടാക്കിയ രഹസ്യം എത്ര പേര്‍ക്ക് അറിയാം? സിനിമയില്‍ ഒരു കഥാപാത്രം പറയുന്ന പല ഡയലോഗുകളും മലയാളം വാക്കുകള്‍ തലതിരിച്ചിട്ടതാണ്. ആ താരം തന്നെയാണ് പണ്ട് ഒരു ചാനല്‍ പരിപാടിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, നിത്യ ദാസ് എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇതില്‍ നിത്യ ദാസിന്റെ കഥാപാത്രത്തിനുവേണ്ടിയുള്ള ഡയലോഗുകള്‍ക്കാണ് മലയാളം വാക്കുകള്‍ തിരിച്ചിട്ട് പുതിയ വാക്കുകള്‍ ഉണ്ടാക്കിയത്. മലയാളം അറിയാത്ത നാടോടി സ്ത്രീയെ പോലെയാണ് സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ നിത്യ ദാസ് എത്തുന്നത്. ബസന്തി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രം സംസാരിക്കുന്നത് മലയാളമല്ല. ബസന്തി സംസാരിക്കുന്ന ഡയലോഗുകള്‍ പലതും മലയാളം തിരിച്ചിട്ടതാണ്. സിനിമയിലെ ഒരു ഭാഗത്ത് ബസന്തി തന്റെ കൈയില്‍ കയറി പിടിച്ച യുവാക്കളോട് 'ടുവി...ടുവി..' എന്നു പറയുന്നുണ്ട്. 'വിടു വിടു' എന്ന മലയാളം വാക്ക് തലതിരിച്ചിട്ടതാണ് ആ ഡയലോഗ്. സിനിമയില്‍ പല ഭാഗങ്ങളിലും ഇങ്ങനെയാണ് ബസന്തിയുടെ ഡയലോഗ് തയ്യാറാക്കിയിരിക്കുന്നത്. നിത്യ ദാസ് തന്നെയാണ് ഒരു ചാനല്‍ പരിപാടിയില്‍ രസകരമായ ഈ കാര്യം വെളിപ്പെടുത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഓഡിഷന് എത്തിയ നിമിഷയെ തിരിച്ചയച്ചു; മലയാളം ശരിക്ക് അറിയില്ലെന്ന കാരണം പറഞ്ഞ്