Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്നത് മോഹന്‍ലാലിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ, ഋഷഭ ഒരുങ്ങുന്നത് 200 കോടി ബജറ്റില്‍

Ekta kapoor
, തിങ്കള്‍, 3 ജൂലൈ 2023 (20:23 IST)
മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ഋഷഭ ബോളിവുഡ് നിര്‍മാതാവായ ഏക്ത കപൂര്‍ നിര്‍മിക്കും. സമൂഹമാധ്യമങ്ങളിലൂടെയാണ് ഏക്ത പ്രഖ്യാപനം നടത്തിയത്. 200 കോടി മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായിട്ടായിരിക്കും പുറത്തിറങ്ങുക. മോഹന്‍ലാലിനൊപ്പം തെന്നിന്ത്യയിലെ മറ്റ് പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
 
അതേസമയം മോഹന്‍ലാല്‍ എന്ന ഇതിഹാസവും പ്രതിഭയുമായ താരത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ ആവേശത്തിലാണെന്ന് ഏക്താകപൂര്‍ പ്രതികരിച്ചു. തെലുങ്കിലും മലയാളത്തിലുമായിരിക്കും ചിത്രം റിലീസ് ചെയ്യുക. വികാരങ്ങളും വി എഫ് എക്‌സും ഉയര്‍ന്ന ചിത്രം ഒരു പിരിയഡ് ആക്ഷന്‍ എന്റര്‍ടൈനറായിരിക്കും. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായിരിക്കും ചിത്രം. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന സിനിമ മലയാളം,കന്നഡ,തെലുങ്ക്,തമിഴ്,ഹിന്ദി ഭാഷകളില്‍ ഒരേ സമയമാകും റിലീസ് ചെയ്യുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുറച്ചു ദിവസമായി ഉറങ്ങിയിട്ട്'; വീഡിയോയുമായി ദുല്‍ഖര്‍