Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്റെ 'എമര്‍ജന്‍സി' സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കങ്കണ

Emergency Film Release

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (17:42 IST)
തന്റെ 'എമര്‍ജന്‍സി' സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്റെ സിനിമയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണെന്നും താരം പറഞ്ഞു. ചിത്രത്തില്‍ കങ്കണ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായാണ് എത്തുന്നത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ആദ്യം ലഭിച്ചെങ്കിലും പിന്നീട് അത് പിന്‍വലിക്കപ്പെടുകയായിരുന്നു.
 
താന്‍ സിനിമയുടെ പവിത്രതയ്ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് നടി പറഞ്ഞു. അതേസമയം സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സിഖ് മത സംഘടനയുടെ ഹര്‍ജി ഇന്ന് മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ സിനിമ കാരണമാകുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പെട്ടെന്ന് ഒരാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വച്ചാല്‍ തെളിവിനായി സെല്‍ഫി എടുക്കാന്‍ സാധിക്കുമോ': നടി ഷീല