Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൃത്വിക് റോഷൻ ഹോളിവുഡിലേക്ക് !

webdunia
  • facebook
  • twitter
  • whatsapp
share

കെ ആര്‍ അനൂപ്

വെള്ളി, 6 നവം‌ബര്‍ 2020 (22:56 IST)
ഇന്ത്യന്‍ സിനിമയിലെ ഗ്രീക്ക് ഗോഡ് ഹൃത്വിക് റോഷൻ ഹോളിവുഡിലേക്ക്. മൾട്ടി മില്യൺ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്പൈ ത്രില്ലറിൽ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നിൽ ഹൃത്വിക് റോഷനും ഉണ്ടാകും. ഓഡിഷനിലൂടെയാണ് താരം ഈ സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഹൃത്വിക്കിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ഇത്. ഈ വർഷം ആദ്യം നടൻ കരാറിൽ ഒപ്പുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു.
 
ഓഡിഷനായി സിനിമയിലെ ചില രംഗങ്ങൾ ഋത്വിക് അഭിനയിച്ചു. തുടർന്ന് ചിത്രത്തിലെ തന്റെ കഥാപാത്രത്തിൻറെ രംഗങ്ങൾ അദ്ദേഹം അണിയറപ്രവർത്തകർക്ക്  അയച്ചുകൊടുത്തു. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. ക്രിഷ് 4 പൂർത്തിയായതിനുശേഷം ഹൃത്വിക് ഹോളിവുഡ് ചിത്രത്തിന്റെ ഭാഗമാകും എന്നാണ് റിപ്പോർട്ട്. 

Share this Story:
  • facebook
  • twitter
  • whatsapp

Follow Webdunia Hindi

അടുത്ത ലേഖനം

webdunia
'ഹിന്ദു ദൈവത്തെ അപമാനിച്ചു', നയൻതാരയുടെ 'മൂക്കൂത്തി അമ്മൻ' വിവാദത്തിലേക്ക്