മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തുന്ന എമ്പുരാന്‍ എന്ന സിനിമ. ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയുടെ തുടര്‍ച്ചയായതിനാല്‍ തന്നെ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് ചുറ്റുമുള്ളത്. ഇപ്പോഴിതാ എമ്പുരാന്‍ റിലീസിന് മമ്മൂട്ടി ആരാധകരെയും സന്തോഷത്തിലാക്കുന്ന വാര്‍ത്ത വന്നിരിക്കുകയാണ്.
ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയായ ബസൂക്കയുടെ ട്രെയ്ലറും മോഹന്‍ലാല്‍ സിനിമയ്‌ക്കൊപ്പം തിയേറ്ററുകളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എമ്പുരാനില്‍ മമ്മൂട്ടിയുണ്ടാകുമോ എന്നത് വ്യക്തമല്ലെങ്കിലും എമ്പുരാനൊപ്പം തിയേറ്ററില്‍ മമ്മൂട്ടിയേയും കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകര്‍.