Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan Movie: സയീദിന്റെ ലോകത്തേക്ക് കടന്ന് വരുന്ന ഖുറേഷി അബ്‌റാം, എമ്പുരാനിൽ അത് കാണാം: പൃഥ്വിരാജ്

Empuraan Movie: സയീദിന്റെ ലോകത്തേക്ക് കടന്ന് വരുന്ന ഖുറേഷി അബ്‌റാം, എമ്പുരാനിൽ അത് കാണാം: പൃഥ്വിരാജ്

നിഹാരിക കെ.എസ്

, ബുധന്‍, 26 ഫെബ്രുവരി 2025 (11:03 IST)
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. സയീദിന്റെ പാസ്റ്റിലേക്കും അയാളുടെ ലോകത്തേക്കും എമ്പുരാൻ പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുമെന്നാണ് കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററിനൊപ്പം പങ്കുവെച്ച വീഡിയോയിൽ പൃഥ്വിരാജ് പറയുന്നത്. മോഹൻലാലിന്റെ ജനറൽ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെ ആയിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചത്. 
 
ആദ്യ ഭാഗത്തിൽ കുറച്ച് നേരം മാത്രമാണ് സയീദ് സ്‌ക്രീനിലെത്തിയതെങ്കിൽ എമ്പുരാനിൽ സയീദിന് ഒരു പ്രധാനപ്പെട്ട റോൾ തന്നെയുണ്ടാകുമെന്ന സൂചനയാണ് സംവിധായകൻ പൃഥ്വിരാജ് നൽകുന്നത്. 
 
'ഗോൾഡ് ആൻഡ് ഡയമണ്ട് ട്രേഡ് കൺട്രോൾ ചെയ്യുന്ന ഇൻഫേമസ് നെക്സസ് ആയ ഖുറേഷി അബ്‌റാം എന്ന നെക്സസിന്റെ ഹിറ്റ് ഫോഴ്സ് നയിക്കുന്ന കമാൻഡോ ആയിട്ടാണ് നിങ്ങൾ ഒന്നാം ഭാഗത്തിൽ സയീദിനെ പരിചയപ്പെട്ടത്. എന്നാൽ ലൂസിഫർ ഫ്രാഞ്ചൈസിലെ എല്ലാ കഥാപാത്രങ്ങളെപ്പോലെയും, മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെ പോലെയും സയീദിനും ഒരു പാസ്റ്റുണ്ട്. അയാളുടെ ഒരു കഥ, അയാളുടേതായിരുന്ന ഒരു ലോകം. ആ കഥ എന്താണെന്നും ആ ലോകം എന്തായിരുന്നെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്‌റാം കടന്ന് വന്നതെന്നും നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കും', പൃഥ്വിരാജ് പറഞ്ഞു.
 
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

27 വർഷങ്ങൾക്ക് മുൻപ് എടുത്ത ഫോട്ടോ കാണിച്ച് ആരാധിക; കൗതുകത്തോടെ നോക്കി കുഞ്ചാക്കോ ബോബൻ (വീഡിയോ)