Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lucifer 3: മൂന്നാം ഭാഗം നിലവില്‍ തീരുമാനിച്ചിട്ടുണ്ട്, എംപുരാന്‍ ഒരു സ്റ്റാന്‍ഡ് അലോണ്‍ ഫിലിം, ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല: മുരളീ ഗോപി

Murali Gopy

രേണുക വേണു

, ഞായര്‍, 26 ജനുവരി 2025 (12:21 IST)
Murali Gopy
മലയാളി സിനിമാപ്രേക്ഷകര്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ എമ്പുരാന്‍. തിയേറ്ററുകളില്‍ വമ്പന്‍ വിജയമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സിനിമയെ പറ്റി ഇതുവരെ പുറത്തുവന്നിരുന്ന വിവരങ്ങള്‍. എന്നാല്‍ എമ്പുരാന്‍ ഒരു സ്റ്റാന്‍ഡ് എലോണ്‍ സിനിമയായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ മുരളീ ഗോപി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
 
 
ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല എംപുരാന്‍ എന്നും മുരളി ഗോപി പറഞ്ഞു. ' എംപുരാന്‍ ലൂസിഫറിന്റെ തുടര്‍ച്ചയല്ല. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമാണ് എംപുരാന്‍. ട്രിളോജി (മൂന്ന് ഭാഗം) എന്ന രീതിയിലാണ് ലൂസിഫര്‍ ആദ്യമേ തീരുമാനിച്ചത്. സ്റ്റാന്‍ഡ് എലോണ്‍ ചിത്രമെന്ന നിലയിലാണ് എംപുരാന്‍ ചെയ്തിരിക്കുന്നത്. ഇനി മൂന്നാമത്തെ ഭാഗവും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പറയാന്‍ സാധിക്കുക,' മുരളി ഗോപി പറഞ്ഞു. 
 
കെഎല്‍എഫ് വേദിയില്‍ വെച്ച് മുരളി ഗോപി എഴുതിയ ലൂസിഫര്‍ തിരക്കഥ പുസ്തകം പ്രകാശനം ചെയ്തു. ഡിസി ബുക്ക്സ് ആണ് ലൂസിഫര്‍ തിരക്കഥ പുറത്തിറക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കോളിന് അപ്പുറമുണ്ടാകുമെന്ന് വിശ്വസിച്ച ജേഷ്ഠ സഹോദരൻ, ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, വേർപാട് ഉൾക്കൊള്ളാനാകുന്നില്ലെന്ന് സുരാജ് വെഞ്ഞാറമൂട്