Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളമാകെ റോക്കി പുണ്യാളന്‍ അനുഗ്രഹം ചൊരിയുന്നു, 'എന്താടാ സജി ഏപ്രില്‍' 8 മുതല്‍

കേരളമാകെ റോക്കി പുണ്യാളന്‍ അനുഗ്രഹം ചൊരിയുന്നു, 'എന്താടാ സജി ഏപ്രില്‍' 8 മുതല്‍

കെ ആര്‍ അനൂപ്

, ബുധന്‍, 29 മാര്‍ച്ച് 2023 (10:41 IST)
കുഞ്ചാക്കോബോബന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'എന്താടാ സജി'. ഏപ്രില്‍ എട്ടിനാണ് ചിത്രത്തിന്റെ റിലീസ്. നായിക നിവേദ തോമസ്.
 
കുടുംബ പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിയുടെ വിരുന്ന് ഒരുക്കുന്ന ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രം എന്നും പുതിയ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് നിര്‍മാതാക്കള്‍ പറഞ്ഞു.
 
ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 
 
ജേക്‌സ് ബിജോയി സംഗീതം ഒരുക്കുന്ന ചിത്രത്തിനായി റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.സ്വപ്‌നക്കൂട് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ജയസൂര്യ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട്. ഗുലുമാല്‍, 101 വെഡ്ഡിംഗ്, സ്‌കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

bigg Boss സ്വിമ്മിംഗ് പൂളിലെ ആഘോഷം ! മിഥുനും ലച്ചുവും,വീഡിയോ വൈറല്‍