Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

37 വര്‍ഷങ്ങള്‍ക്കിപ്പുറം!മലയാളസിനിമയില്‍ ഇത്രത്തോളം ആഘോഷിക്കപ്പെട്ട മറ്റൊരു ബൈബിള്‍ വാചകം ഉണ്ടാകില്ല...

എന്താടാ സജി

കെ ആര്‍ അനൂപ്

, വെള്ളി, 7 ഏപ്രില്‍ 2023 (14:57 IST)
എന്താടാ സജി ഏപ്രില്‍ എട്ടിന് തിയേറ്ററുകളില്‍ എത്തുകയാണ്.കുഞ്ചാക്കോ ബോബന്‍ ജയസൂര്യ നിവേദ തോമസ് കൂട്ടുകെട്ടിന്റ പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും സൗഹൃദത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ തന്നെയാണ് സിനിമ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
 
സെബാന്‍സ് എഴുതിയ കുറിപ്പ്
 
'ഉത്തമഗീതം 7:12'' മലയാളസിനിമയില്‍ ഇത്രത്തോളം ആഘോഷിക്കപ്പെട്ട മറ്റൊരു ബൈബിള്‍ വാചകം ഉണ്ടാവില്ലാ. നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പില്‍, സോളമന്‍ സോഫിയയോട് തന്റെ പ്രണയം പറയാന്‍ കടമെടുത്ത ബൈബിള്‍ വചനം. അന്നേ വരെ ഉത്തമഗീതം വായിച്ചറിഞ്ഞിട്ടില്ലാത്ത പലരും അത് തപ്പിയിറങ്ങി. 
 
''നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി, മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം, അതിന്റെ അടുത്ത ലൈന്‍ എന്താണെന്നറിയാമോ ?''
''ഊഹ്ം... '
'അല്ലേ വേണ്ടാ...''
''പറയൂ....''
''പോയി.... ബൈബിള്‍ എടുത്തുവച്ചു നോക്ക്....''
 
വീട്ടില്‍ പോയി ബൈബിളെടുത്ത് ഉത്തമഗീതം എന്ന സോംഗ് ഓഫ് സോളമന്‍ 7:12 മുഴുവന്‍ വായിച്ച സോഫിയക്ക് പുഞ്ചിരിയില്‍ നാണം തെളിഞ്ഞു. 
 
* * * * 
 
കാലം കടന്നു പോയി... 37 വര്‍ഷങ്ങള്‍ക്കിപ്പുറം... 'എന്താടാ സജി'യുടെ ട്രെയിലര്‍. സജിമോളോട് റോക്കിപ്പുണ്യാളനായി ചാക്കോച്ചന്‍ പറയുന്ന ബൈബിള്‍ വാക്ക്യം... ''ഉല്‍പ്പത്തി 3 : 19''. പുണ്യാളനാണേലും പറയുന്നത് പെണ്ണിനോടാണല്ലോ, അപ്പോ കുറച്ച് പുഞ്ചിരിയും സന്തോഷോം നല്‍കുന്ന വാക്യമെന്തേലും ആവുമെന്നോര്‍ത്ത് ബൈബിളെടുത്ത് നോക്കിയ ഞാനൊന്ന് നടുങ്ങി...!
 
'എന്താടാ സജി' എന്ന ടൈറ്റിലിലെ സജി എന്നത് സജിമോള്‍ എന്ന നായികയാണെന്നതില്‍ നിന്നും, പിന്നെ ട്രയിലറില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്... അവള്‍ 'വെറും' പെണ്ണല്ല... നല്ല തന്റേടമുള്ള... കാര്യപ്രാപ്തിയുള്ള... തെറിക്കുത്തരം മുറിപ്പത്തലായി തിരിച്ചുപറയുന്ന പെണ്ണാണ്...! അവള്‍ക്ക് റോക്കിപുണ്യാളന്‍ പറഞ്ഞു കൊടുത്ത ബൈബിള്‍ വാക്യം വായിച്ച് അവള്‍ പേടിച്ചിട്ടുണ്ടാവില്ലാ... കൂടുതല്‍ കരുത്താര്‍ജ്ജിക്കാനേ ചാന്‍സുള്ളു...!
 
ഉല്‍പ്പത്തി 3 : 19 - ''മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും...!''
 
 ''എന്താടാ സജി'' ദേയ് നാളെ തിയറ്ററില്‍ എത്തുകയാണ്. കാത്തിരുന്ന് കാണാം റോക്കിപ്പുണ്യാളന്റെ അത്ഭുതങ്ങള്‍...!
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്ഷൻ ത്രില്ലർ അല്ല റൊമാൻറിക് പടം, സംവിധായകനായി എസ് എൻ സ്വാമി