Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ഗായത്രി സുരേഷിന്റെ സസ്‌പെന്‍സ് ത്രില്ലര്‍, പാന്‍ ഇന്ത്യന്‍ ചിത്രം എസ്‌ക്കേപ്പ് റിലീസിനൊരുങ്ങുന്നു

Dinesh Panicker

കെ ആര്‍ അനൂപ്

, വ്യാഴം, 3 ഫെബ്രുവരി 2022 (09:08 IST)
ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എസ്‌ക്കേപ്പ്. പാന്‍ ഇന്ത്യന്‍ മൂവിയായാണ് സിനിമ റിലീസിന് തയ്യാറെടുക്കുന്നത്. എല്ലാം ശരിയാക്കു യാണെങ്കില്‍ അടുത്ത മാസം തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
സിനിമയെക്കുറിച്ച് അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് പുതുമുഖ നടന്‍  
ജയ്.
 
'എന്റെ ആദ്യത്തെ സിനിമ ആണ്...സസ്‌പെന്‍സ് ത്രില്ലര്‍ ആയ ഒരു ചെറിയ പാന്‍ ഇന്ത്യന്‍ സിനിമ... ഇനി പോസ്റ്റര്‍ ഇല്‍ എന്റെ ഫോട്ടോ കണ്ടില്ലല്ലോ എന്ന് പറയരുത്... സിംഗിള്‍ ഷോട്ട്‌സ് കൊണ്ട് ഒരു മുഴുനീള മലയാളം സിനിമ ഇതാദ്യം.. സാഹചര്യങ്ങള്‍ എല്ലാം അനുകൂലം ആണെങ്കില്‍ അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്നു... എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാവണം'-പുതുമുഖ നടന്‍ ജയ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jay (@jay_smp)

സര്‍ഷിക്ക് റോഷന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ കുമാര്‍, വിനോദ് കോവൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
 
ദിയ എന്ന കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്. നടി ഗര്‍ഭിണി ആയിട്ടുള്ള സിനിമയില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. എസ്ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിലെത്തും മുന്‍പ് ദുല്‍ഖറിന്റെ വിവാഹം കഴിയണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു; കാരണം ഇതാണ്