ദൃശ്യം എന്ന ഒരൊറ്റ സിനിമയിലൂടെ തന്റെ പ്രകടനം കൊണ്ട് അമ്പരപ്പിച്ച്ച ബാലതാരമാണ് എസ്തര് അനില്‍. നായികയായി തമിഴില്‍ മിന്മിനി എന്ന സിനിമയിലും എസ്തര് അഭിനയിച്ചിരുന്നു. മലയാള സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ എസ്തര് പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സ്വിം സ്യൂട്ടിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
നാല് മാസം മുന്‍പെടുത്ത ചിത്രങ്ങളാണിതെന്നും താനിപ്പോള്‍ പഴയതു പോലെയല്ല ഇരിക്കുന്നതെന്നും കവിളുകള്‍ അല്പം ചാടിയിട്ടുണ്ടെന്നും ചിത്രങ്ങള്‍ക്ക് താഴെ എസ്തര് കുറിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ നായികയായെത്തിയ ജാക്ക് ആന്‍ഡ് ജില് എന്ന സിനിമയിലാണ് അവസാനമായി എസ്തര് മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. തമിഴില്‍ നായികയായി എത്തിയശേഷം തെന്നിന്ത്യന്‍ സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം.