Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടു പാട്ടുകള്‍ ഒഴികെ ചിത്രീകരണം പൂര്‍ത്തിയാക്കി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'; പുതിയ വിവരങ്ങള്‍ പുറത്ത് !

രണ്ടു പാട്ടുകള്‍ ഒഴികെ ചിത്രീകരണം പൂര്‍ത്തിയാക്കി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'; പുതിയ വിവരങ്ങള്‍ പുറത്ത് !

കെ ആര്‍ അനൂപ്

, ചൊവ്വ, 29 ജൂണ്‍ 2021 (12:47 IST)
സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' റിലീസിനായി. പുതിയ പോസ്റ്റര്‍ സംവിധായകനും രാംചരണും ജൂനിയര്‍ എന്‍ടിആറും ചേര്‍ന്ന് പുറത്തിറക്കി.ആര്‍ആര്‍ആറിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റും പുറത്തുവന്നു. ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. രണ്ട് പാട്ടുകള്‍ ഒഴികെ ബാക്കിയുള്ള ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
 
രണ്ട് ഭാഷകള്‍ക്കായി ജൂനിയര്‍ എന്‍ടിആറും രാംചരണും ഡബ്ബിംഗും പൂര്‍ത്തിയാക്കി. ബാക്കിയുള്ള ഭാഷകളിലേക്കുള്ള ഡബ്ബിങ്ങും വൈകാതെ തന്നെ പൂര്‍ത്തിയാക്കുമെന്നും ഔദ്യോഗികമായി അറിയിച്ചു.
 
തീയും തിരമാലയും പോലെയാണ് രാംചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിക്കുന്ന രാമരാജുവും ഭീമും.ഒക്ടോബര്‍ 13 ന് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രാമരാജുവും ഭീമും'; 'ആര്‍ആര്‍ആര്‍' പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി സംവിധായകന്‍ രാജമൗലി