Webdunia - Bharat's app for daily news and videos

Install App

സസ്‌പെന്‍സ് പൊളിച്ച് തന്‍വി റാം, നസ്രിയയുടെ തെലുങ്ക് ചിത്രത്തിലൂടെ നടി ടോളിവുഡിലേക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 22 ഏപ്രില്‍ 2021 (12:27 IST)
നാച്ചുറല്‍ സ്റ്റാര്‍ നാനിയ്‌ക്കൊപ്പം തന്റെ ആദ്യത്തെ തെലുങ്ക് ചിത്രമായ 'അന്‍ടെ സുന്ദരാനികി' യുടെ തിരക്കിലാണ് നസ്രിയ. ഇക്കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചത്. നസ്രിയുടെ സാന്നിധ്യം കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് ഇടയിലും സിനിമ വലിയ ചര്‍ച്ചയായി. എന്നാല്‍ മോളിവുഡില്‍ നിന്ന് മറ്റൊരു താരം കൂടി അന്‍ടെ സുന്ദരാനികിയില്‍ ഉണ്ട്.
 
അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ തന്‍വി റാം ഈ സിനിമയില്‍ ഉണ്ടെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 
 
'എന്തോ വലിയ കാര്യം സംഭവിക്കുന്നു. ആദ്യ തെലുങ്ക് സിനിമ ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഞാന്‍' - തന്‍വി റാം കുറിച്ചു. നാദിയ മൊയ്തുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
 
നാനിയുടെ 28ാം ചിത്രമാണിത്. വിവേക് ആത്രേയയാണ് സംവിധാനം. സൂരരൈ പോട്രിന്റെ ഛായാഗ്രഹകന്‍ നികേത് ബോമ്മിയാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.രവിതേജ ഗിരിജാല എഡിറ്റിംഗും നിര്‍വഹിക്കുന്നു.വിവേക് സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

കഞ്ചാവ് കേസ്: യു പ്രതിഭാ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

അടുത്ത ലേഖനം