Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഷേധം അവഗണിച്ച് സിപിഎം, പൊന്നാനിയിൽ പി നന്ദകുമാർ തന്നെ മത്സരിക്കും

പ്രതിഷേധം അവഗണിച്ച് സിപിഎം, പൊന്നാനിയിൽ പി നന്ദകുമാർ തന്നെ മത്സരിക്കും
, ചൊവ്വ, 9 മാര്‍ച്ച് 2021 (20:38 IST)
പൊന്നാനിയിൽ സ്ഥാനാർഥി നിർണയത്തെ തുടർന്നുണ്ടായ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ അവഗണിച്ച് സിപിഎം. പൊന്നാനി മണ്ഡലത്തിൽ പി നന്ദകുമാർ തന്നെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. കെടി ജലീലിനെ തവനൂരിൽ നിന്നും പൊന്നാനിയിൽ മത്സരിപ്പിക്കുമെന്ന വാർത്തകളും പാർട്ടി നേതൃത്വം തള്ളികളഞ്ഞു.
 
പൊന്നാനിയിൽ പാലോളി മുഹമ്മദ് കുട്ടി മത്സരിക്കുന്ന ഘട്ടത്തിൽ തന്നെ പരിഗണനയിൽ ഉണ്ടായിരുന്ന പേരാണ് നന്ദകുമാറിന്റേത്. ഇനിയും നന്ദകുമാറിനെ അവഗണിക്കുന്നത് നീതികേടാണെന്ന് പാർട്ടി നേതൃത്വം വിലയിരുത്തി. പി നന്ദകുമാറിന് പകരം സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട്  സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങളെ അവഗണിച്ചാണ് പാർട്ടിയുടെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി‌നിർത്തരുത്: ഗുജറാത്ത് ഹൈക്കോടതി