Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊന്നാനിയിൽ ജലീലിനെ മത്സരിപ്പിക്കാൻ ആലോചന, നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റിയേക്കും

പൊന്നാനിയിൽ ജലീലിനെ മത്സരിപ്പിക്കാൻ ആലോചന, നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റിയേക്കും
, ചൊവ്വ, 9 മാര്‍ച്ച് 2021 (13:22 IST)
സ്ഥാനാർഥി നിർണയത്തെ ചൊല്ലി പൊന്നാനിയിൽ ഉണ്ടായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ സിപിഎം ശ്രമം. പി നന്ദകുമാറിനെ പൊന്നാനിയിൽ നിന്നും തവനൂരിലേക്ക് മാറ്റി കെടി ജലീലിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനാണ് ആലോചന.
 
മലപ്പുറം ജില്ലയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ലഭിച്ച ഒരേയൊരു സീറ്റാണ് പൊന്നാനി.പ്രാദേശികമായി വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ പി. നന്ദകുമാറിനെ മാറ്റുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്.തവനൂരും പൊന്നാനിയും അടുത്തടുത്ത മണ്ഡലങ്ങളായതിനാല്‍ ഇരു മണ്ഡലങ്ങളിലും ജലീലിന് ജനപിന്തുണയുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്താനാണ് സിപിഎം തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥായിയായ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ പങ്കെടുക്കേണ്ടതില്ല