Webdunia - Bharat's app for daily news and videos

Install App

രണ്ടാമതും അച്ഛാനാകാന്‍ പോകുന്നു; 15-ാം വിവാഹവാര്‍ഷിക ദിനത്തില്‍ വലിയൊരു സന്തോഷം പങ്കുവെച്ച് നരെയ്ന്‍

മഞ്ജു ഹരിദാസ് ആണ് നരെയ്‌ന്റെ ജീവിതപങ്കാളി

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2022 (15:23 IST)
ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ച് നടന്‍ നരെയ്ന്‍. 15-ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് താന്‍ വീണ്ടും അച്ഛനാകാന്‍ പോകുകയാണെന്ന വിവരം നരെയ്ന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കുടുംബ സമേതമുള്ള ചിത്രവും താരം പങ്കുവെച്ചു. 
 
മഞ്ജു ഹരിദാസ് ആണ് നരെയ്‌ന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും തന്മയാ എന്ന് പേരുള്ള ഒരു മകളുണ്ട്. 2007 ലായിരുന്നു നരെയ്ന്‍-മഞ്ജു എന്നിവരുടെ വിവാഹം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Narain Ram (@narainraam)

' 15-ാം വിവാഹ വാര്‍ഷികമെന്ന ഈ പ്രത്യേക സുദിനത്തില്‍ ഒരു സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെ ഞങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു' നരെയ്ന്‍ കുറിച്ചു. 
 
2002 ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയാണ് നരെയ്ന്‍ അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചു. ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസ്‌മേറ്റ്‌സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിന്‍ഹുഡ്. അയാളും ഞാനും തമ്മില്‍, ത്രീ ഡോട്ട്‌സ്, കവി ഉദ്ദേശിച്ചത്, ഒടിയന്‍, കൈതി, വിക്രം എന്നിവയാണ് നരെയ്‌ന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments