Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

Honey Rose Video: ധാവണിയില്‍ ഗ്ലാമറസായി ഹണി റോസ്; വീഡിയോ വൈറല്‍

Honey rose hot video
, വെള്ളി, 26 ഓഗസ്റ്റ് 2022 (13:37 IST)
Honey Rose Video: ധാവണിയിലുള്ള വീഡിയോ പങ്കുവെച്ച് നടി ഹണി റോസ്. പച്ച ബ്ലൗസും വയലറ്റ് ധാവണിയുമാണ് താരം ധരിച്ചിരിക്കുന്നത്. മുടിയില്‍ മുല്ലപ്പൂവ് ചൂടി തനി നാടന്‍ ലുക്കിലാണ് താരത്തെ കാണുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി 'മുതല്‍ കനവ്' എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
 
ഏത് റോളും ചെയ്യാനുള്ള കഴിവാണ് ഹണി റോസിനെ മലയാള സിനിമയില്‍ ശ്രദ്ധേയ സാനിധ്യമാക്കുന്നത്. ഗ്ലാമറസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തെ തേടി വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് അവസരങ്ങളെത്തിയിട്ടുണ്ട്.
 
മോണ്‍സ്റ്റര്‍, തമിഴ് ചിത്രം പട്ടാംപൂച്ചി, തെലുങ്ക് ചിത്രം എന്‍ബികെ 107 എന്നിവയാണ് ഹണിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്കിൽ നിന്നൊരു സർപ്രൈസ് ഹിറ്റ്, 100 കോടി ക്ലബിൽ ഇടം നേടി കാർത്തികേയ 2