Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണ്‍റോഡ് വില 2.70 കോടി, നികുതി മാത്രം അരക്കോടിക്കടുത്ത്‌; ഫഹദ് ഫാസിലിന്റെ പുതിയ വാഹനം കണ്ടോ

Fahad Faasil buys defender
, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (11:21 IST)
കേരളത്തിലെ ആദ്യ ഡിഫന്‍ഡര്‍ ഡി 90 സ്വന്തമാക്കി ഫഹദ് ഫാസിലും നസ്രിയയും. ഡിസ്‌കവറിയുടെ മൂന്ന് ഡോറുള്ള ഈ പതിപ്പ് കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് വാങ്ങിയത്. 2.70 കോടിയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. നികുതി ഇനത്തില്‍ മാത്രമായി 46 ലക്ഷം രൂപ അടയ്ക്കണം. 
 
എന്‍സിപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചിട്ടുള്ള വാഹനമാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍. വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങി നൂതനമായ പല സൗകര്യങ്ങളും ഈ വാഹനത്തിലുണ്ട്. 
 
സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഡിഫന്‍ഡറില്‍ ആറ് എയര്‍ബാഗുകള്‍ ഉണ്ട്. ഇതിനു പുറമേ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, പവര്‍ ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്‌സ്, ആന്റി തെഫ്റ്റ് അലാം എന്നീ സൗകര്യങ്ങളും ലഭ്യമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Aparna Nair: ശരിക്കുമുള്ള അവള്‍ രാത്രിയുടെ നിശബ്ദതയില്‍ പൊട്ടിക്കരയുന്നവളാണ്; മരണത്തിനു തൊട്ടുമുന്‍പുള്ള അപര്‍ണയുടെ പോസ്റ്റ്