Fahad Fasil: 'ആ മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാന്‍ ഞാൻ അമൽ നീരദിനോട് ഏറെക്കാലമായി കെഞ്ചുന്നു': ഫഹദ് ഫാസിൽ
മലയാളി സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള സംവിധായകന്‍- നടന്‍ കോമ്പിനേഷനാണ് അമല്‍ നീരദ്- ഫഹദ് ഫാസില്‍.
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ അഭിനയത്തിന്റെ ആരാധകരാണ് ഏവരും. മലയാള സിനിമയിൽ തന്നെ ഫഹദിന്റെ ആരാധകരുണ്ട്. ഇപ്പോൾ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ നിറസാന്നിധ്യമായി മാറുകയാണ് അദ്ദേഹം. തമിഴിൽ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടൻ.
അമൽ നീരദ് പടങ്ങളിലെ ഫഹദ് ഫാസിലിനെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. മലയാളി സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള സംവിധായകന്‍- നടന്‍ കോമ്പിനേഷനാണ് അമല്‍ നീരദ്- ഫഹദ് ഫാസില്‍.
മൂന്ന് ചിത്രങ്ങളിലേ ഇവര്‍ ഒരുമിച്ചിട്ടുള്ളൂ. 2014 ല്‍ പുറത്തെത്തിയ ഇയ്യോബിന്‍റെ പുസ്തകവും 2018 ല്‍ പുറത്തിറങ്ങിയ വരത്തനുമാണ് അമലിന്‍റെ സംവിധാനത്തില്‍ ഫഹദ് നായകനായ ചിത്രങ്ങള്‍. ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അമൽ സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയിലും ഫഹദ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അമല്‍ നീരദിനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു പ്രോജക്റ്റിനെക്കുറിച്ച് പറയുകയാണ് ഫഹദ് ഫാസില്‍. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്. മോഹന്‍ലാലിനെ നായകനാക്കി പത്മരാജന്‍ സംവിധാനം ചെയ്ത സീസൺ തനിക്ക് റീമേക്ക് ചെയ്ത് കാണാൻ ആഗ്രഹമുണ്ടെന്ന് ഫഹദ് പറയുന്നു. 1989 ൽ പുറത്തിറങ്ങിയ ചിത്രം റീമേക്ക് ചെയ്യാനുള്ള ആഗ്രഹമാണ് ഫഹദ് പ്രകടിപ്പിച്ചത്. താന്‍ അതിനായി അമല്‍ നീരദിനോട് ദീര്‍ഘകാലമായി കെഞ്ചുകയാണെന്ന് ഫഹദ് പറയുന്നു.
കോവളം പശ്ചാത്തലമാക്കി ഒരുങ്ങിയ സീസണിന്‍റെ രചനയും പത്മരാജന്‍റേത് ആയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം മലയാളത്തില്‍ ഏറെ വ്യത്യസ്തതയുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ്. മോഹന്‍ലാല്‍ ജീവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഐറിഷ് അമേരിക്കന്‍ താരം ഗാവിന്‍ പക്കാര്‍ഡ് ആണ് പ്രതിനായകനായി എത്തിയത്. സിനിമ വലിയ രീതിയിൽ വിജയം കണ്ടിരുന്നില്ല. എന്നിരുന്നാലും സിനിമാപ്രേമികളുടെ ഇടയിൽ ഇന്നും സീസണിന് നിരവധി ആരാധകരുണ്ട്.