Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ബാപ്പ ഇപ്പോഴും വളരെ മികച്ചൊരു അഭിനേതാവാണ്", ആ രംഗങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നി

, ശനി, 18 ഏപ്രില്‍ 2020 (18:57 IST)
മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഫാസിൽ. എന്നാൽ ഒരു സംവിധായകനിലപ്പുറം ചില ചിത്രങ്ങളിൽ ഫാസിൽ വന്നുപോയിട്ടുണ്ട്. എന്നാൽ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി വന്നിട്ടില്ല താനും.ഇപ്പോളിതാ ഫാസിലിന്റെ അഭിനേതാവെന്ന നിലയിലുള്ള പ്രകടനത്തെ പറ്റി പറഞ്ഞിരിക്കുകയാണ് സിനിമാനടൻ കൂടിയായ മകൻ ഫഹദ് ഫാസിൽ.
 
ബാപ്പ നല്ലൊരു അഭിനേതാവാണെന്ന് ഞാൻ ചെറുപ്പത്തിലെ മനസ്സിലാക്കിയിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും ഒത്തുകൂടുമ്പോൾ ബാപ്പ പല കഥകളും പറയും.പലപ്പോഴും കാര്യങ്ങൾ അഭിനയിച്ച് കാണിക്കും ഞാൻ അടക്കം എല്ലാവരും ആ അഭിനയവും കഥയും കേട്ടിരിക്കും. അടുത്തിടെ പൃഥ്വി വിളിച്ചതിന് ശേഷമാണ് ഞാൻ എറണാകുളത്ത് പോകുന്നത്.പൃഥ്വിയുടെ ലൂസിഫർ എന്ന ചിത്രത്തിൽ ബാപ്പ ഇപ്പോഴും വളരെ മികച്ചൊരു അഭിനേതാവാണെന്ന് അത് കണ്ടപ്പോഴും എനിക്ക് തോന്നി. ഫഹദ് പറഞ്ഞു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജമൌലിയുടെ അടുത്ത ചിത്രത്തില്‍ മഹേഷ് ബാബു