Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദളപതി 67ൽ ഞാനും ഉണ്ടാകുമെന്ന് ഫഹദ്, വരാനിരിക്കുന്നത് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൻ്റെ തുടർച്ചയോ?

Fahad fazil
, തിങ്കള്‍, 23 ജനുവരി 2023 (16:05 IST)
തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ദളപതി 67. കൈതി- വിക്രം യൂണിവേഴ്സിൻ്റെ ഭാഗമായ ഒരു ചിത്രത്തിലാകും വിജയ് വേഷമിടുക എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളോട് വിജയോ ലോകേഷോ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ദളപതി 67 കൈതി യൂണിവേഴ്സിൻ്റെ ഭാഗമാകാം എന്ന സൂചന നൽകിയിരിക്കുകയാണ് മലയാളത്തിൻ്റെ ഫഹദ് ഫാസിൽ.
 
നേരത്തെ ലോകേഷ് ചിത്രമായ വിക്രമിൽ ഫഹദ് ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ദളപതി 67ൽ താനും ഭാഗമാണെന്ന സൂചന ഫഹദ് നൽകിയത്. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായികയാകുക. ഗൗതം വാസുദേവ് മേനോൻ,മിഷ്കി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലേട്ടൻ ട്രാക്ക് മാറ്റുന്നു, ലിജോ ചിത്രത്തിന് പിന്നാലെ ശ്യാം പുഷ്കരനുമൊത്ത് സിനിമ