തന്റെ പ്രണയ നായകന്‍ ആരാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സുന്ദരി കരീന കപൂര്‍. ഷാറൂഖ് ഖാനും കരീനയും ഒന്നിക്കുന്ന അശോക ആന്റ് റായുടെ പശ്ചാത്തലത്തില്‍ നടന്ന ടോക് ഷോയിലായിരുന്നു കരീന ഇക്കാര്യം വ്യക്തമാക്കിയത്. ഷാറൂഖ് തന്നെയാണ് തന്റെ പ്രണയ നായകനെന്നും താരം പറഞ്ഞു.
ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഇന്ത്യയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഷാറൂഖാണ് ആദ്യം മനസിലേക്കെത്തുക. തന്റെ വേഷങ്ങളിലൂടെയും അഭിനയത്തിലൂടേയും യഥാര്‍ഥ സ്‌നേഹത്തിലൂടെയും ബാലന്റെ വശ്യതയിലൂടെയും ജനങ്ങളുടെ ജീവിതത്തെ തൊട്ടറിഞ്ഞ നടനാണ് ഷാറൂഖ് എന്നും കരീന പറഞ്ഞു.
ഷാറൂഖ് ഖാന് ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ പോലും ലക്ഷക്കണക്കിന് ആരാധകരുണ്ട്. കാഴ്ചയില്‍ പ്രണയാര്‍ദ്രമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്വഭാവികതയും വിശ്വസ്തതയുമാണെന്നും സ്‌നേഹം തുളുമ്പുന്ന സംഭാഷണത്തിലൂടെ പുറത്തുവരുന്നതെന്നും പലതവണ ഷാറൂഖിന്റെ നായികയായ കരീന വ്യക്തമാക്കി.