Webdunia - Bharat's app for daily news and videos

Install App

നടന്‍ ടി.എസ്.രാജു അന്തരിച്ചെന്ന് വ്യാജ വാര്‍ത്ത

Webdunia
ചൊവ്വ, 27 ജൂണ്‍ 2023 (10:54 IST)
പ്രമുഖ സിനിമ, സീരിയല്‍ നടന്‍ ടി.എസ്.രാജു അന്തരിച്ചെന്ന് വ്യാജ വാര്‍ത്ത. ടി.എസ്.രാജു അന്തരിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് പ്രമുഖ നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍ അറിയിച്ചു. വാര്‍ത്ത കേട്ടയുടനെ ആത്മ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ദിനേശ് പറഞ്ഞു. 
 
നടന്‍ അജു വര്‍ഗീസാണ് ഫെയ്‌സ്ബുക്കിലൂടെ ടി.എസ്.രാജു അന്തരിച്ചു എന്ന വിവരം പോസ്റ്റ് ചെയ്തത്. എന്നാല്‍ താരം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. പ്രമുഖ നടന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നതോടെ പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. 
 
മലയാളത്തിലെ സിനിമ, സീരിയലുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ടി.എസ്.രാജു. ജോക്കര്‍ എന്ന സിനിമയിലെ സര്‍ക്കസ് നടത്തിപ്പുക്കാരന്‍ ഗോവിന്ദന്‍ സാബ് എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ 300 കിലോമീറ്റര്‍ നീളത്തില്‍ ഗതാഗതക്കുരുക്ക്

ലഹരി ഉപയോഗം തടഞ്ഞു; കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു

മിഹിറിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ കൂടുതല്‍ പരാതികള്‍, എന്‍ഒസി ഇതുവരെയും ഹാജരാക്കിയില്ല, നടപടി ഉറപ്പെന്ന് വിദ്യഭ്യാസ മന്ത്രി

സ്വന്തമായി വീടില്ലാത്തവർക്ക് വീട് വെയ്ക്കാൻ അനുമതി നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്, വര്‍ഷങ്ങളായി തട്ടിയെടുത്തത് കോടികള്‍

അടുത്ത ലേഖനം
Show comments