Publish Date: Mon, 26 Jun 2023 (15:18 IST)
Updated Date: Mon, 26 Jun 2023 (15:19 IST)
വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കാലിലെ ലിഗമെന്റില്‍ കീഹോള്‍ ശസ്ത്രക്രിയ നടന്നത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു.
മറയൂരില്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കാലില്‍ പരിക്കേറ്റത്. സംഘടന രംഗം ചിത്രീകരിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്നെ പൃഥ്വിരാജിനെ ആശുപത്രിയില്‍ എത്തിച്ചു.
ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയംവദാ കൃഷ്ണനാണ് നായിക.
അനുമോഹന്‍, കോട്ടയം രമേഷ്, രാജശ്രീ നായര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ജി ആര്‍ ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന നോവലാണ് സിനിമയാക്കുന്നത്.ഒരു ത്രില്ലര്‍ തന്നെയാകും ചിത്രം.