Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരിപ്പിച്ച് ബേസിലിന്റെ 'ഫാമിലി',തിയറ്റര്‍ റിവ്യൂ പുറത്ത്

ചിരിപ്പിച്ച് ബേസിലിന്റെ 'ഫാമിലി',തിയറ്റര്‍ റിവ്യൂ പുറത്ത്

കെ ആര്‍ അനൂപ്

, വെള്ളി, 17 നവം‌ബര്‍ 2023 (15:04 IST)
ജാനേമന്‍, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫാമിലി. ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ന് തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് നല്ല പ്രതികരണങ്ങളാണ് ആദ്യം ലഭിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിക്കുന്നതിനോടൊപ്പം സിനിമയില്‍ ഇമോഷണല്‍ ഘടകങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നാണ് തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ പറയുന്നത്.
 
 സിനിമ കണ്ടു പുറത്തിറങ്ങിയ മഞ്ജു പിള്ളയുടെ മകള്‍ക്കും നല്ല അഭിപ്രായമാണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളുടെയും പ്രകടനവും മികച്ചതായിരുന്നു.നവാഗതനായ നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛനും മകനുമായി ബേസിലും ജഗദീഷും വേഷമിടുന്നു.നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ. 
എഡിറ്റര്‍ നിതിന്‍ രാജ് ആരോള്‍.ഡിഒപി ബബ്ലു അജു, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ എത്തിനോക്കുന്ന യാതൊരു പണിയുമില്ലാത്തവർക്ക്, പ്രിയ നായർക്കൊപ്പമുള്ള ചിത്രങ്ങളുമായി ഗോപി സുന്ദർ