Select Your Language

Notifications

webdunia
webdunia
webdunia
webdunia

90കളില്‍ തിളങ്ങിനിന്ന നായിക, തല അജിത്തിന്റെ കാമുകി, നിര്‍ണ്ണയത്തില്‍ ലാലേട്ടനൊപ്പം തകര്‍ത്തഭിനയിച്ച ഹീരയെ ഓര്‍മയുണ്ടോ?

90കളില്‍ തിളങ്ങിനിന്ന നായിക, തല അജിത്തിന്റെ കാമുകി, നിര്‍ണ്ണയത്തില്‍ ലാലേട്ടനൊപ്പം തകര്‍ത്തഭിനയിച്ച ഹീരയെ ഓര്‍മയുണ്ടോ?

അഭിറാം മനോഹർ

, ഞായര്‍, 11 ഫെബ്രുവരി 2024 (09:24 IST)
നിര്‍ണ്ണയം എന്ന മോഹന്‍ലാല്‍ സിനിമ കണ്ടവര്‍ മറക്കാന്‍ സാധ്യതയില്ലാത്ത നായികയാണ് ഹീര. ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായിക തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തമിഴകത്തെ ഇപ്പോഴത്തെ തല അജിത്കുമാറുമായി പ്രണയത്തിലായിരുന്നു. അജിത് കുമാറും ദേവയാനിയും അഭിനയിച്ച കാതല്‍ കോട്ടെ എന്ന സിനിമയിലൂടെയാണ് ഹീര തമിഴകത്ത ശ്രദ്ധേയയായത്. ഈ സിനിമയുടെ സെറ്റില്‍ വെച്ച് അജിത്തും ഹീരയും തമ്മില്‍ പ്രണയത്തിലായെന്നും കുറച്ച് വര്‍ഷങ്ങള്‍ ഇരുവരും ഡേറ്റിംഗിലായിരുന്നുവെന്നും അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയം മാത്രമാണ് ഈ വിവാഹബന്ധം നീണ്ടുനിന്നത്.
 
മകളെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ അമ്മയ്ക്ക് താത്പര്യമില്ലായിരുന്നുവെന്നും അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താരം അജിത്തില്‍ നിന്നും അകലം പാലിച്ചതെന്നുമാണ് വേര്‍പിരിയലിനെ പറ്റി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ ബന്ധത്തില്‍ നിന്നും പിരിഞ്ഞശേഷമാണ് അമര്‍ക്കളത്തിന്റെ ലൊക്കേഷനില്‍ വെച്ച് പിനീട് അജിത് ശാലിനിയുമായി പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡില്‍ കത്തിനിന്ന കരിയര്‍, പക്ഷേ വിവാഹത്തോടെ എല്ലാം മാറി, ഹണിമൂണിനിടെ സുഹൃത്തിനൊപ്പം കിടക്കാന്‍ ഭര്‍ത്താവ് പറഞ്ഞു: കരിഷ്മ കപൂറിന്റെ ജീവിതം