Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹണി റോസിന്റെ പോരാട്ടത്തിന് പിന്തുണ, എന്നാല്‍ ഹണിറോസ് മെയ്ല്‍ ഗെയ്‌സിനെയും നാടിന്റെ ലൈംഗീക ദാരിദ്ര്യത്തെയും ഉപയോഗപ്പെടുത്തി എന്നത് സത്യമാണ്: ഫറ ഷിബില

Honey Rose- Fara shibla

അഭിറാം മനോഹർ

, ബുധന്‍, 8 ജനുവരി 2025 (13:47 IST)
Honey Rose- Fara shibla
വ്യവസായി ബോബി ചെമ്മണ്ണൂര്‍ തനിക്കെതിരായി നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ നടി ഹണി റോസ് രംഗത്ത് വന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരളം ഏറ്റവും അധികം ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഔദ്യോഗികമായി ഹണി റോസിന്റെ പരാതിയില്‍ പോലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്തിരുന്നു. സംഭവത്തില്‍ വലിയ തോതിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഹണിറോസിന് ലഭിക്കുന്നത്.
 
ഇപ്പോഴിതാ ഈ വിഷയത്തില്‍ നടി ഫറ ഷിബില സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള, പുലിമട പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ഫറ. ഇന്‍സ്റ്റഗ്രാമിലാണ് താരത്തിന്റെ പോസ്റ്റ്. ഹണി റോസ് സൈബര്‍ ബുള്ളിയിങ്ങിന് ഇരയായത് ഒരു തരത്തിലും ന്യായീീരിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും ബോഡി ഷെയിം ചെയ്യുന്നതും മറ്റൊരാളെ വേദനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരെ ഹണിറോസ് നടത്തുന്ന നിയമപോരാട്ടത്തിന് പിന്തുണ തന്നെയാണ്.
 
 എന്റെ മേഖല ഇതായത് കൊണ്ട് ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്നു. ഞാന്‍ പോയി ഉദ്ഘാടനം ചെയ്യുന്നു എന്നപോലെ കാര്യങ്ങള്‍ നിഷ്‌കളങ്കമാണെന്ന് എനിക്ക് തോന്നുന്നില്ല. ഹണിറോസ് ബുദ്ധിപരമായി മെയ്ല്‍ ഗെയ്‌സിനെയും നാടിന്റെ ലൈംഗീക ദാരിദ്ര്യത്തെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത് എന്ത് മാതൃകയാണ്. സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഇന്‍ഡസ്ട്രിയില്‍ അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീര്‍ച്ചയായും ബാധിക്കും. മിസ് ഹണിറോസിനെ പറ്റി പരസ്യമായോ രഹസ്യമായോ ഇവര്‍ എന്താണ് കാണിക്കുന്നത് എന്ന് പരാമര്‍ശിക്കാത്തവര്‍ കേരളത്തില്‍ ആരെങ്കിലുമുണ്ടോ?
 
 ഇതൊരു സ്ത്രീ നടത്തുന്ന യുദ്ധമായി ഞാന്‍ കാണുന്നു. ഒരു പക്ഷേ അവര്‍ കോണ്‍ഷ്യസ് ആയി ഒരു ട്രെന്‍ഡ് സെറ്റ് ചെയ്തതായിരിക്കില്ല. ഇന്‍ഫ്‌ളുവന്‍സ് ചെയ്യാനും ഉദ്ദേശിച്ചുകാണില്ല. സര്‍വൈവല്‍ ആണ് അവര്‍ക്ക് ഉദ്ഘാടന പരിപാടികള്‍ എന്ന് മനസിലാക്കുന്നു. പക്ഷേ ഉദ്ദേശത്തേക്കാള്‍ വലുത് അതുണ്ടാക്കുന്ന ഇമ്പാക്ട് ആണല്ലോ. ഫറ ഷിബില കുറിച്ചു. അതേസമയം ഫറയുടെ പോസ്റ്റിലും വിമര്‍ശനങ്ങള്‍ ഏറെയാണ്. ഫറയും ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയില്ലെ എന്ന് പലരും ചോദിക്കുന്നുണ്ട്. ബലാത്സംഗ ഇരയുടെ വസ്ത്രത്തെ കുറ്റം പറയുന്നത് പോലെയാണ് ഇതെന്നും എന്ത് ധരിക്കണം എന്ത് ധരിക്കേണ്ട എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവൻ വേറെ കെട്ടി പോയി കൊച്ചേ, അവൾ കേൾക്കില്ലേ ഇത്, നീ വിട്': ഡിവോഴ്‌സിന്റെ കാരണം കുത്തികുത്തി ചോദിച്ച ആങ്കറോട് അർച്ചന കവി