Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അച്ഛന്‍ പൊട്ടിയല്ലോ'; ചോദിച്ചവന്റെ വായടപ്പിച്ച് നടി അഹാന

'Father is failed lok sabha election'; Actress Ahaana Krishna silenced the questioner ahana krishna kumar

കെ ആര്‍ അനൂപ്

, ബുധന്‍, 5 ജൂണ്‍ 2024 (15:29 IST)
കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാനക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ ശക്തമാണ്. സോഷ്യല്‍ മീഡിയയില്‍ അച്ഛന്‍ പൊട്ടിയല്ലോ എന്ന ചോദ്യവുമായി എത്തിയ ആള്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് നടി. ഒറ്റവാക്കില്‍ മാസ് മറുപടി നല്‍കാന്‍ താരത്തിനായി. 'അയിന്' എന്നാണ് അഹാന തിരിച്ച് ചോദിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെ വിമര്‍ശക കമന്റും അഹാന പങ്കുവെച്ചു.
 
തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അച്ഛന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിനും അഹാന മറുപടി നല്‍കുകയുണ്ടായി.അച്ഛന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിലുപരിയായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അഹാന പറഞ്ഞിരുന്നു. മകള്‍ എന്ന നിലയിലാണ് താന്‍ അച്ഛനെ പിന്തുണയ്ക്കുന്നതെന്നും നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ല തന്റെ തീരുമാനമെന്നും അഹാന പറഞ്ഞിരുന്നു.
 
 കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ ആണ് വിജയിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ മുകേഷ് രണ്ടാം സ്ഥാനത്തും എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
 
 
കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ വിജയിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ഥിയായ മുകേഷ് രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിമിഷ സജയന് സൈബറാക്രമണം, സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ കമന്റ് ബോക്‌സ് പൂട്ടി നടി