Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലം സുധിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരു വര്‍ഷം,വേദനയോടെ പ്രിയപ്പെട്ടവനെ ഓര്‍ത്ത് കുടുംബവും കൂട്ടുകാരും

One year to the memory of Kollam Sudhi

കെ ആര്‍ അനൂപ്

, ബുധന്‍, 5 ജൂണ്‍ 2024 (10:59 IST)
കൊല്ലം സുധിയുടെ അവസാന സ്റ്റേജ് പരിപാടി വടകര ക്രാഫ്റ്റ് വില്ലേജില്‍ ഫ്‌ലവേഴ്‌സും 24 ചാനലും ഒരുക്കിയ ഷോ ആയിരുന്നു.നടന്‍ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് സുധി അന്ന് കൈയ്യടി വാങ്ങിയത്. ഇന്നേക്ക് ഒരു വര്‍ഷം മുമ്പ്, ഈ പരിപാടി അവതരിപ്പിച്ച് മടങ്ങവേ ഉണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു കൊല്ലം സുധി വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരു വര്‍ഷം.  
 
കൂട്ടുകാരും പ്രിയപ്പെട്ടവരും കൊല്ലം സുധിയുടെ ഓര്‍മ്മകളിലാണ്.അച്ഛന്‍ പോയെങ്കിലും എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹം കൊല്ലം സുധിയുടെ മകന്‍ രാഹുലിന്റെ ഉള്ളില്‍ എപ്പോഴും ഉണ്ടായിരുന്നു. ചിരിക്കുന്ന സുധിയുടെ മുഖം കയ്യില്‍ പച്ച കുത്തിയിരുന്നു രാഹുല്‍.'നൗ ആന്‍ഡ് ഫോര്‍എവര്‍' (ഇപ്പോഴും ഇപ്പോഴും) എന്നാണ് ടാറ്റുവില്‍ എഴുതിയിരിക്കുന്നത്.
 
സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് പോകുമ്പോഴും കുഞ്ഞിനെ ഒപ്പം കൂട്ടുമായിരുന്നു സുധി. മറ്റാരും നോക്കാനില്ലാത്തതിനാല്‍ ടെന്‍ഷനടിച്ചാണ് സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ചിരുന്നതെന്ന് സുധി പറഞ്ഞിട്ടുമുണ്ട്. അത്രമാത്രം കഷ്ടപ്പെട്ട് തന്നെ വളര്‍ത്തിയ അച്ഛനെ എന്നും കൂടെ വേണമെന്ന തോന്നലാണ് കയ്യില്‍ ടാറ്റുവായി മാറിയത്. സുധിയുടെ ഭാര്യ രേണുവും ഇളയ മകനും പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയാണ്. സുധിയുടെ ആഗ്രഹം പോലെ അവര്‍ ഒരു കുഞ്ഞു വീട് വെക്കുന്നുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട് പിടിക്കാന്‍ വിജയ് സേതുപതി, അമ്പതാമത്തെ ചിത്രം വെറുതെയാവില്ല,ക്രൈം ത്രില്ലര്‍ 'മഹാരാജ' റിലീസിന് ദിവസങ്ങള്‍ മാത്രം