വീട് നിറയെ പട്ടിയും പൂച്ചയും; 'അവൾക്ക് വയസായി, ഇപ്പോൾ 100 കിലോ': കനകയെ സംരക്ഷിക്കാൻ തയ്യാറാണെന്ന് പിതാവ്
. പുറംലോകവുമായി കനകയ്ക്ക് ഒരു ബന്ധവുമില്ല. വീടും പരിസരവും പോലും വൃത്തിശൂന്യമായി കിടക്കുന്നു.
സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് കനക. എക്കാലവും മലയാള സിനിമ ഓർത്തിരിക്കാൻ പാകത്തിലുള്ള സിനിമകൾ കനക ചെയ്തിട്ടുണ്ട്. കനകയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സിനിമാ ലോകത്ത് ചർച്ചയായതാണ്. അമ്മ ദേവികയുടെ മരണത്തോടെ ഒറ്റപ്പെട്ട് പോയ കനക ചെന്നെെയിലെ തന്റെ വീട്ടിലേക്ക് ഒതുങ്ങി കൂടുകയായിരുന്നു. പുറംലോകവുമായി കനകയ്ക്ക് ഒരു ബന്ധവുമില്ല. വീടും പരിസരവും പോലും വൃത്തിശൂന്യമായി കിടക്കുന്നു.
പഴയ കാലനടിയായിരുന്നു കനകയുടെ അമ്മ ദേവിക. ദേവദാസ് എന്നാണ് പിതാവിന്റെ പേര്. കനകയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. ദേവദാസ് ജീവിച്ചിരിപ്പുണ്ടെങ്കിലും അച്ഛനിൽ നിന്നും കനക അകന്ന് നിൽക്കുകയാണ്. കനകയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ദേവദാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കനക തന്നിൽ നിന്നും അകന്നതിനെക്കുറിച്ച് ദേവദാസ് സംസാരിച്ചു.
'നിയമപ്രകാരം ഞാനും ദേവികയും പിരിഞ്ഞിട്ടില്ല. ഇന്നും അവൾ എന്റെ ഭാര്യ തന്നെയാണ്. സ്വത്തുക്കളിൽ എനിക്കും അവകാശമുണ്ട്. മകൾക്ക് വിട്ട് കൊടുത്തതാണ്. അഭിനയിക്കാൻ തുടങ്ങുമ്പോൾ കനകയ്ക്ക് 17 വയസാണ്. പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ അഭിനയിക്കരുതെന്ന് പറഞ്ഞ് ഞാൻ കേസ് കൊടുത്തത് വാസ്തവമാണ്. അഭിനയിക്കുന്നതിന് പകരം പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. കോടതിയിൽ കേസ് വന്നു. കനകയുടെ തീരുമാനമറിഞ്ഞേ വിധി പറയൂയെന്ന് ജഡ്ജി പറഞ്ഞു.
കനകയെ വിളിച്ചു. അമ്മയ്ക്ക് നിന്നെ അഭിനയിപ്പിക്കണമെന്നാണ്, അച്ഛന് പഠിപ്പിക്കണമെന്നും, ഇതിൽ ഏതാണ് നിനക്ക് വേണ്ടതെന്ന് കനകയോട് ചോദിച്ചു. അമ്മയുടെ പാതയിൽ പോകണമെന്ന് കനക മറുപടി നൽകി. കേസിൽ ഞാൻ തോറ്റു. കനകയുടെ സിനിമകൾ തിയറ്ററിൽ പോയി കണ്ടിട്ടില്ല. മകൾ പഠിക്കാത്തതിന്റെ ദേഷ്യമുണ്ടായിരുന്നു. ഡോക്ടറാകണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഞാൻ. വയസായി, കനകയ്ക്ക് മാർക്കറ്റ് പോയി എന്നാണ് ഇപ്പോൾ പറയുന്നത്. ഒരു ഡോക്ടറായിരുന്നെങ്കിൽ ഇങ്ങനെ വീട്ടിനുള്ളിൽ കതകടച്ച് ഇരിക്കേണ്ടി വരുമായിരുന്നോ.
എന്റെ ചേട്ടന്റെ മകൻ കനകയുടെ വീട്ടിൽ പോയതാണ്. ദുബായിൽ നിന്ന് വന്നതായിരുന്നു. കതകടച്ച് അപ്പുറത്ത് നിന്നാണ് അവനോട് സംസാരിച്ചത്. എനിക്കിപ്പോൾ നൂറ് കിലോയായി, കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്ന് പറഞ്ഞു. ഇക്കാര്യം അറിഞ്ഞപ്പോൾ ഞാൻ വാട്സ് ആപ്പിൽ മെസേജ് അയച്ചു. മറുപടി ഇല്ല. മകളെ നേരിട്ട് കണ്ടിട്ട് 12 വർഷത്തിലേറെയായി. എനിക്കിപ്പോൾ 88 വയസായി. കനകയെ സംരക്ഷിക്കാൻ ഞാൻ ഇപ്പോഴും തയ്യാറാണ്. അവളാണ് ആരെയും അടുപ്പിക്കാത്തത്.
കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ലെന്നും ദേവദാസ് പറയുന്നു. സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള ബുദ്ധിയില്ല. കാരണം വീട്ടിൽ നിറയെ നായകളും പൂച്ചകളുമൊക്കെയാണ്. വൃത്തികേടായിരിക്കുന്നെന്ന് ചുറ്റുമുള്ളവർ പറയുന്നു. ആരെയും വിശ്വസിക്കുന്നില്ല. സ്വയമെങ്കിലും വിശ്വസിച്ച് കൂടേ. സ്വതന്ത്രമായി ജീവിക്ക്. നാലാൾക്കാരെ കണ്ട് സംസാരിക്കെന്നും ദേവദാസ് കനകയോടായി പറഞ്ഞു. മകൾ എപ്പോൾ വന്നാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. കനകയെ സാധാരണ മനുഷ്യസ്ത്രീയാക്കി മാറ്റേണ്ടതുണ്ട്', ദേവദാസ് പറഞ്ഞു. അവൾ വികടൻ എന്ന തമിഴ് യൂട്യൂബ് ചാനലിൽ ദേവദാസ് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.