Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാസിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദ് നായകൻ, 'മലയൻ കുഞ്ഞ്' വരുന്നു !

ഫഹദ് ഫാസിൽ

കെ ആർ അനൂപ്

, തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (22:09 IST)
ഫഹദ് ഫാസിൽ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. 'മലയൻ കുഞ്ഞ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ പങ്കുവെച്ചു. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഫാസിൽ നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. 'സി യൂ സൂൺ' സംവിധായകൻ മഹേഷ് നാരായണൻ തിരക്കഥയൊരുക്കുന്ന ചിത്രം നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരും.
 
അതേസമയം മഹേഷിൻറെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്കുശേഷം ദിലീഷ് പോത്തൻ തന്നെ സംവിധാനം ചെയ്യുന്ന 'ജോജി'യുടെ ഭാഗമാണ് ഫഹദ് ഫാസിൽ. സൗബിൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മറ്റൊരു ഫഹദ്ഫാസിൽ ചിത്രമാണ് 'ഇരുൾ'. സി യൂ സൂൺ ആണ് നടൻറെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാമിലി ത്രില്ലറുമായി സുരാജ് വെഞ്ഞാറമൂട്, 'റോയ്' വരുന്നു !