Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ വരട്ടെ, എന്നിട്ട് ചർച്ചയാവാം, ഷെയിൻ വിഷയത്തിൽ ഫെഫ്ക !

മോഹൻലാൽ വരട്ടെ, എന്നിട്ട് ചർച്ചയാവാം, ഷെയിൻ വിഷയത്തിൽ ഫെഫ്ക !
, വ്യാഴം, 12 ഡിസം‌ബര്‍ 2019 (18:14 IST)
നിർമ്മാതാക്കളുടെ സംഘടന നടൻ ഷെയിൻ നിഗത്തെ വിലക്കിയ സംഭവത്തിൽ ചർച്ചയാകാം എന്ന് ഫെഫ്ക. ബി ഉണ്ണികൃഷ്ണൻ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിഷയത്തിൽ ചർച്ചക്ക് തയ്യാറാണ് എന്ന് വ്യക്തമാക്കിയത്. വിദേശത്തുള്ള മോഹൻലാൽ തിരിച്ചെത്തിയ ശേഷം വിഷയത്തിൽ ചർച്ചയാവാം എന്നാണ് ഫെഫ്കയുടെ നിലപാട്.
 
വിഷയത്തിൽ ഫെഫ്‌കയും അമ്മയും ചേർന്നാണ് നിർമ്മാതാക്കളുടെ സംഘടനക്ക് ഉറപ്പ് നൽകേണ്ടത്. ഷെയിനിന്റെ പ്രസ്ഥാവനയിലെ അതൃപ്തി കാരനം ഇപ്പോൾ ചർച്ച വേണ്ട എന്നാണ് അമ്മയുടെ നിലപാട്. നിർമ്മാതാക്കളുടെ വികാരം മാനിച്ച് ഉടൻ ചർച്ച വേണ്ട എന്നാണ് ഫെഫ്കയുടേയും തിരുമാനം. ഷെയിനിന്റെ മാപ്പു പറച്ചിലിനെ എങ്ങനെ നിർമ്മാതാക്കൾ നോക്കി കാണുന്നു എന്നതും പ്രധാനമാണ്. 
 
ഇതിന്റെ എല്ലാം അടിസ്ഥാനത്തിലേ ചർച്ച നടത്താനാകു. ഈ മാസം 22ന് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. അതിന് ശേഷം ഷെയിനുമായി ചർച്ച നടത്തും സിനിമകൾ മുടങ്ങി പോകാൻ അനുവദിക്കില്ല എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മനോവിഷമമല്ല മനോരോഗമാണ് നിർമ്മാതാക്കൾക്ക് എന്ന് ഷെയിൻ നിഗം നടത്തിയ പ്രസ്ഥാവനയെ തുടർന്നാണ് വിഷയത്തിൽ അമ്മയും ഫെഫ്കയും തമ്മിൽ നടത്താനിരുന്ന ചർച്ച വേണ്ടെന്നുവച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖ് ഖാനൊപ്പം ചിത്രമൊരുക്കാൻ ആഷിക് അബു; ശ്യാം പുഷ്‌കരന്റെ തിരക്കഥ