Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുൽഖറിനെതിരെയുള്ള വിലക്ക് ഫിയോക് പിൻവലിച്ചു

ദുൽഖർ
, വ്യാഴം, 31 മാര്‍ച്ച് 2022 (16:18 IST)
ദുൽഖറിന്റെ കമ്പനിക്കെതിരെ ഏർപ്പെടുത്തിയ വിലക്ക് കേരളത്തിലെ തിയേറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് പിൻവലിച്ചു. പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമയായ സല്യൂട്ട് ഒടിടിക്ക് നൽകിയതെന്നായിരുന്നു ദുൽ‌ഖർ അറിയിച്ചത്. ദുൽഖർ നൽകിയ വിശദീകരണം തൃപ്‌തികരമാണെന്ന് ഫിയോക് വിലയിരുത്തി.
 
ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം തുടർന്നുള്ള ചിത്രങ്ങൾ തിയേറ്റർ റിലീസ് തന്നെയാകുമെന്ന് ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫറെർ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍ സോന ഇനി സൂര്യയുടെ തങ്കച്ചി !